Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 2:27 pm

Menu

Published on March 14, 2017 at 10:58 am

പുതിയ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വില്‍പ്പനക്കെത്തുന്നത് തന്നെ മാല്‍വെയറുകളുമായി?

preinstalled-malware-found-on-36-android-smartphones

ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ എത്രമാത്രം വിശ്വസിക്കാമെന്ന കാര്യത്തില്‍ സംശയം ഇന്നും നിലനില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പുതുതായി പുറത്തുവരുന്ന വിവരങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്.

ചില ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വിപണിയിലെത്തുന്നതു തന്നെ അപകടകാരികളായ മാല്‍വെയറുകളുമായിട്ടാണെന്നതാണ് വിവരം. സൈബര്‍ സുരക്ഷാ ഗവേഷകര്‍ നടത്തിയ നിരീക്ഷണത്തിലാണ് രണ്ട് പ്രമുഖ കമ്പനികളുടെ 36 ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഉപഭോക്താവിന്റെ കയ്യിലെത്തുന്നത് തന്നെ മാല്‍വെയറുകളുമായിട്ടാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ചെക്ക് പോയിന്റ്‌സ് മൊബൈല്‍സ് ട്രീറ്റ് പ്രിവന്റ്ഷന്‍ ടീമാണ് ഞെട്ടിക്കുന്ന കണ്ടെത്തലിന് പിന്നില്‍. എന്നാല്‍ ഏതെല്ലാം കമ്പനികളുടെ ഉപകരണങ്ങളാണ് ഇത്തരത്തില്‍ മാല്‍വെയറുകളുമായി വിപണിയിലെത്തുന്നതെന്ന വിവരം പുറത്തുവിടാന്‍ ഇവര്‍ തയ്യാറായിട്ടില്ല.

എന്നാല്‍ ചില സൂചനകള്‍ നല്‍കിയിട്ടുമുണ്ട്. ഒരു വമ്പന്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയുടേയും രാജ്യാന്തര ടെക്നോളജി കമ്പനിയുടേയും ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലാണ് മാല്‍വെയറുകള്‍ കണ്ടെത്തിയിരിക്കുന്നത്.

ഈ കമ്പനികള്‍ നിര്‍മ്മിച്ച് നല്‍കുന്ന ആന്‍ഡ്രോയിഡ് ഉപകരണങ്ങളുടെ റോമില്‍ (ROM) ഈ മാല്‍വെയറുകളില്ല. എന്നാല്‍ വിപണിയിലെത്തുന്നതിന് മുന്‍പ് ഏതോ ഭാഗത്ത് വെച്ച് ഇത്തരം മാല്‍വെയറുകള്‍ കൂട്ടിച്ചേര്‍ക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഇത്തരം മാല്‍വെയറിന്റെ സാന്നിധ്യം പോലും പലപ്പോഴും ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കില്ല.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്ക് പുറമേ പരസ്യങ്ങളെ നിയന്ത്രിക്കുന്നത് വരെ ഇത്തരം മാല്‍വെയറുകള്‍ വഴി നിയന്ത്രിക്കപ്പെടുകയോ ചോര്‍ത്തപ്പെടുകയോ ചെയ്യുന്നുവെന്നും ചെക്ക് പോയിന്റ്സ് മൊബൈല്‍സ് ട്രീറ്റ് പ്രിവന്റ്ഷന്‍ ടീം പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News