Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐപിഎല്ലിന്റെ ഒന്നാം സീസണിലെ മത്സരം മുതല്‍ ഏറെ ചർച്ച ചെയ്തതാണ് യുവരാജ് സിംഗും ബോളിവുഡ് സുന്ദരി പ്രീതീ സിന്റെയുമായിട്ടുള്ള ബന്ധം. പ്രീതി സിന്റ ഉടമയായ ക്രിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമില്‍ അംഗമായിരുന്ന സമയത്ത് ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നത് സംശയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായി.കാമുകന്‍ നെസ് വാഡിയയുമായി പ്രീതി സിന്റ പിരിഞ്ഞതും സംശയങ്ങള്‍ക്ക് ആക്കം കൂട്ടി. കഴിഞ്ഞ ദിവസം ഒരു രാജ്യാന്തര മാധ്യമത്തിൽ ഇരുവരെയും ബന്ധപ്പെടുത്തി വാർത്ത വന്നതോടെ പ്രതികരണവുമായി പ്രീതി സിന്റ രംഗത്തെത്തി. യുവരാജ് സിങ്ങുമായി ഒരിക്കലും സൗഹൃദത്തിനപ്പുറമുള്ള അടുപ്പമുണ്ടായിട്ടില്ലെന്നും അങ്ങനെ ഒരു ബന്ധം ഉദ്ദേശിച്ചിട്ടില്ലെന്നും പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു. ഇത്തരത്തിലുള്ള വാര്‍ത്ത പല തവണ നിഷേധിച്ചിട്ടുള്ളതാണെന്നും യുവരാജ് സിങ്ങുമായി അടുപ്പമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് ഇനിയെങ്കിലും ഒഴിവാക്കണമെന്നും പ്രീതി സിന്റ ആവശ്യപ്പെട്ടു.
–
Leave a Reply