Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കനത്ത വിലക്കയറ്റത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും വാർത്തകൾക്കിടെയാണ് മലയാളി ഇത്തവണ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നത്.എന്നാൽ മുൻമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടിവിലയാണ് ഇപ്പോൾ സാധനങ്ങൾക്ക് .കഴിഞ്ഞ ഓണക്കാലത്തേക്കാൾ 50% ആണ് കൂടുതലാണ് ഇന്ന്. ഓണം മുന്നില് കണ്ട് ഇടനിലക്കാർ സൃഷ്ട്ടിക്കുന്ന കൃത്രിമ വിലക്കയറ്റമാണ് ഇപ്പോൾ ജനങ്ങളെ പൊറുതി മുട്ടിച്ചിരിക്കുന്നത് .ഏജൻസികളുടെ ഈ പകൽ കൊള്ള കൂടുതലായും പച്ചക്കറികളിലാണ്.വാഴക്ക 35 ഉള്ളത് ഇപ്പോൾ 50 കടന്നിരിക്കുകയാണ്. 30 രൂപയായിരുന്ന പച്ചമുളകിനിപ്പോൾ ഇപ്പോൾ 80 രൂപയായി.,36 രൂപയുടെ ഉള്ളിക്കും 35 രൂപയുടെ ക്യാരട്ടിനും 50രൂപയും ആയി.ഇങ്ങനെ എല്ലാത്തിന്റെയും വില വർദ്ധിച്ചിരിക്കുകയാണ്.ഇങ്ങനെയായാൽ മലയാളികളുടെ ഓണം എങ്ങനെയാകും….? വിലക്കയറ്റത്തിന്റെ ഈ ഓണം കഷ്ട്ടത്തിലാകുന്നത് സാധാരണക്കാരെയാണ് .
Leave a Reply