Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 3:03 pm

Menu

Published on July 19, 2016 at 4:25 pm

ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത…പ്രിസ്മ ഇനി ആന്‍ഡ്രോയ്ഡിലും…!!

prisma-launching-in-andriod-phones

‘പ്രിസ്മ’ ഐഫോണിൽ മാത്രമല്ല ഇനി ആൻഡ്രോയ്ഡിലും…..വാൻഗോഗിന്റെയും പിക്കാസോയുടെയുമെല്ലാം പെയിന്റിങ് പോലെ മനോഹരമാക്കിയ ‘ഐഫോൺ സ്‌പെഷൽ’ പ്രൊഫൈൽ ചിത്രങ്ങളിലേക്കു നോക്കി നെടുവീർപ്പിട്ടിരുന്ന ആൻഡ്രോയ്ഡ് യൂസർമാർക്കും ഇനി ‘പ്രിസ്‌മൈസേഷൻ’ ആഘോഷിക്കാം.

ഗൂഗിൾ പ്ലേസ്‌റ്റോറിലും ഈ ഫോട്ടോ എഡിറ്റിങ് ആപ്പ് ലഭ്യമാക്കുമെന്ന് ‘പ്രിസ്മ’ കമ്പനി സിഇഒ അലക്‌സി മൊയ്‌സീൻകോവ് അറിയിച്ചു. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ആയിരിക്കും ഈ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാക്കുക.
പ്രിസ്മ ആൻഡ്രോയിഡ് വേർഷൻ വരുമെന്ന കാര്യം ഒരു മാസം മുൻപുതന്നെ കമ്പനിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ജൂലൈ അവസാനവാരത്തിൽത്തന്നെ ഇത് പ്രാവർത്തികമാക്കാനാണ് ശ്രമം. പരമാവധി പോയാൽ ഓഗസ്റ്റ് ആദ്യം തന്നെ പ്രിസ്മ ആൻഡ്രോയ്ഡിലെത്തിക്കുമെന്നത് ഉറപ്പാണെന്നും മോസ്‌കോ ആസ്ഥാനമാക്കിയുള്ള ഈ സ്റ്റാർട്അപ് കമ്പനിയുടെ സിഇഒ കൂടിയായ അലക്‌സി അറിയിച്ചു.

അലക്‌സി മോയ്‌സീന്‍കോവ് എന്ന 25 കാരന്‍ നടത്തുന്ന സ്റ്റാര്‍ട്ട് അപ്പിന്റെ സംഭാവനയാണു പ്രിസ്മ എന്ന ആപ്ലിക്കേഷന്‍. മോസ്‌ക്കോ ആസ്ഥാനമാക്കിയാണ് ആലക്‌സിയുടെ ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
സാധാരണ ഫോട്ടോ ഫില്‍റ്റര്‍ ആപ്ലിക്കേഷന്‍ ഫോട്ടോയ്ക്ക് എഫക്ടുകള്‍ നല്‍കുമ്പോള്‍ പ്രിസ്മ ഒരോ ചിത്രവും പുതുതായി വരക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ശാസ്ത്രശാഖയും ന്യൂറര്‍ നെറ്റ്‌വര്‍ക്കിന്റെ സാധ്യതകളും ഉപയോഗിച്ചാണു പ്രിസ്മയില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. ഇംപ്രഷന്‍, ഗോത്തിക്ക്, മൊസൈക്ക് തുടങ്ങി 33 ഫില്‍റ്ററുകളാണു പ്രിസ്മയില്‍ ഉള്ളത് ഇത് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News