Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 10, 2026 4:25 pm

Menu

Published on December 11, 2016 at 11:42 am

ഇത്തരം ജോലി ചെയ്യുന്ന പുരുഷന്മാരുമായി സ്ത്രീകള്‍ പെട്ടെന്ന് പ്രണയത്തിലാകും…..

professions-of-men-that-impress-women

സ്‌ത്രീക്ക് ഒരു പുരുഷനെ ഇഷ്‌ടപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. വ്യക്തിത്വം, പെരുമാറ്റം, വസ്‌ത്രധാരണം, സൗന്ദര്യം അങ്ങനെ പല ഘടകങ്ങളുമുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാത്ത പ്രധാനപ്പെട്ട ഒരു ഘടകം കൂടിയുണ്ട്. പുരുഷന്‍മാരുടെ ജോലി…. സ്‌ത്രീകള്‍ ഏറ്റവുമധികം പരിഗണന നല്‍കുന്ന വിഷയങ്ങളില്‍ ഒന്നാണ്. സ്‌ത്രീകളില്‍ ഏറ്റവുമധികം മതിപ്പുണ്ടാക്കുന്ന പുരുഷന്‍മാരുടെ ജോലികള്‍ ഏതൊക്കെയാണെന്ന് നോക്കാം…

ഗായകൻ

നല്ല ഭംഗിയായി പാടുന്ന ആണിനെ എല്ലാക്കാലത്തും സ്ത്രീകര്‍ക്ക് ഇഷ്ടമാണ്.

singer

ഷെഫ്

നല്ലൊരു പാചകക്കാരനാണെങ്കില്‍ സ്ത്രീകളുടെ മനസ് കീഴടക്കാന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. അതുകൊണ്ടുതന്നെ പ്രമുഖ ഹോട്ടലുകളിലെയും റെസ്‌റ്റോറന്റുകളിലെയും ഷെഫുമാര്‍ സ്ത്രീകളുടെ ആരാധനയ്ക്ക് പാത്രമാകുന്നവരാണ്.

shef

പൈലറ്റ്

പൈലറ്റ് എന്നത്, ഏറെ അഭിമാനകരമായ പ്രൊഫഷനാണെന്ന് മാത്രമല്ല, നല്ല സമ്പാദ്യവും കൊണ്ടുവരുന്ന ഒന്നാണ്. വിമാനം നിയന്ത്രിക്കുന്ന സുന്ദരനായ യുവാവിനെ ഏത് സ്ത്രീയാണ് ഇഷ്ടപ്പെടാതിരിക്കുന്നത്.

piolet

 ഡോക്ടര്‍

സ്ത്രീകളുടെ മനസില്‍ ഏറെ മതിപ്പുള്ളവരായിരിക്കും പുരുഷന്‍മാരായ ഡോക്ടര്‍മാര്‍. സമൂഹത്തില്‍ ഒരു ഡോക്ടര്‍ക്ക് ലഭിക്കുന്ന സ്വാധീനവും, പെണ്‍കുട്ടികള്‍ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.

doctor

 ബിസിനസുകാരന്‍

ബിസിനസില്‍ വിജയം നേടാന്‍ ഏറെ സാമര്‍ത്ഥ്യവും ബുദ്ധിയും വേണം. ബിസിനസില്‍ ഉയരങ്ങള്‍ താണ്ടുന്ന ചെറുപ്പക്കാര്‍, എക്കാലവും സ്ത്രീകളുടെ മനംകവരുന്നവരാണ്.

buisnessmen

ഐടി വിദഗ്ദ്ധന്‍

ഐ ടി മേഖലയില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് നല്ല പ്രതിഫലമാണ് ലഭിക്കുന്നത്. സമൂഹത്തില്‍ ഏറെ മാന്യതയുള്ള ജോലിയാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍ എന്നത്. അതുകൊണ്ടുതന്നെ, യുവതികള്‍ ഇത്തരക്കാരെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. എത്രയോ മലയാളി സിനിമാ നടിമാരാണ് അമേരിക്കയിലും മറ്റും ജോലി ചെയ്യുന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരെ വിവാഹം കഴിച്ചിട്ടുള്ളത്.

it-job

 പട്ടാളക്കാരന്‍

സമൂഹത്തില്‍ ഏറെ അംഗീകാരമുള്ളവരാണ് പട്ടാളക്കാര്‍. രാജ്യസേവനം നടത്തുന്ന പട്ടാളക്കാരെ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളില്‍ നല്ലൊരു പക്ഷവും. തന്റെ ഭാവി വരനെ തെരഞ്ഞെടുക്കേണ്ട അവസരം വരുമ്പോള്‍, പട്ടാളക്കാരന് സ്ത്രീകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതും ഇതുകൊണ്ടാണ്.

army

ക്രിയേറ്റീവ് പ്രൊഫഷന്‍

എഴുത്തുകാരന്‍, ചലച്ചിത്രപ്രവര്‍ത്തകന്‍ തുടങ്ങിയ പ്രൊഫഷനുകളുള്ള പുരുഷന്‍മാരെയും സ്ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ട്. സര്‍ഗ സൃഷ്ടികളിലൂടെ ആരാധകരെ സൃഷ്ടിക്കുന്ന ചെറുപ്പക്കാരെ ജീവിത പങ്കാളിയാക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് സ്ത്രീകളില്‍ ഏറെപ്പേരും.

creative

എല്ലാവര്‍ക്കും അന്നവും സുരക്ഷയും നല്‍കുന്നത് കൃഷിക്കാരനും പട്ടാളക്കാരനുമാണെങ്കിലും അവരോടും ജോലിയോടും പെണ്‍കുട്ടികള്‍ക്ക് സിമ്പതി മാത്രമാണ്. അടിച്ചുപൊളിക്കാന്‍ മറ്റവര്‍ തന്നെയാണ് സൂപ്പര്‍ എന്നതാണ് ഇതിനുപിന്നിലുള്ള രഹസ്യം.

Loading...

Comments are closed.

More News