Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാറ്റ്‌ന :പതിനാലുകാരനെ കണ്ടാല്‍ പടുവൃദ്ധനാണെന്നേ തോന്നൂ.ബീഹാറിലെ പാറ്റ്‌നയ്ക്ക് സമീപം താമസിക്കുന്ന അലി ഹുസൈന്‍ എന്ന പതിനാലുകാരനെക്കുറിച്ചാണ് പറയുന്നത്.ഈ കുട്ടിയെ കണ്ടാൽ 110 വയസെങ്കിലും കാണുമെന്ന് കരുതാം.ലോകത്താകെ 80 പേര്‍ക്ക് മാത്രം ബാധിച്ചിട്ടുള്ള പ്രൊഗേരിയ എന്ന അപൂര്‍വരോഗത്തിന്റെ ഇരയാണ് പാവം അലി.സാധാരണയിലേതിനെക്കാളും എട്ടിരട്ടിവേഗത്തില്‍ ശരീരം മാത്രം പ്രായക്കൂടുതല്‍ കാണിക്കുമെന്നതാണ് ഈ രോഗത്തിന്റെ മുഖ്യലക്ഷണം.ഇതേരോഗം ബാധിച്ച് അലിയുടെ അഞ്ചു സഹോദരങ്ങള്‍ (രണ്ട് സഹോദരന്മാരും മൂന്ന് സഹോദരിമാരും)നേരത്തെ മരിച്ചിരുന്നു. ശരീരം അതിവേഗം വാര്‍ധക്യം പ്രാപിക്കുന്നതിനുപുറമെ ആര്‍ത്രൈറ്റിസ്, നേത്രരോഗങ്ങള്‍, ഹൃദ്രോഗം, കഷണ്ടി എന്നിവയും ഇതോടൊപ്പമുണ്ടാകും. സാധാരണഗതിയില്‍ ഈ രോഗബാധിതര്‍ 14 വയസിനപ്പുറം ജീവിച്ചിരിക്കാറില്ല. എന്നാല്‍ അലി ആശ കൈവിടുന്നില്ല. മരണവുമായി പോരാടാന്‍ തന്നെ തയ്യാറെടുത്തുനില്‍ക്കുകയാണ് ഈ പതിനാലുകാരന്‍ .
അലിയുടെ മാതാപിതാക്കളായ നബി ഹുസൈന്‍ ഖാനും (50) റസിയയും (46) രക്തബന്ധമുള്ളവരാണ്. 32 വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. അവരുടെ മക്കളായ രിഹാന, ഇക്രാമുല്‍ , ഗുഡിയ, റുബീന എന്നിവര്‍ പന്ത്രണ്ടിനും 24നുമിടയില്‍ പ്രൊഗേരിയ ബാധിച്ച് മരിച്ചിരുന്നു. അഞ്ചാമത്തെ മകന്‍ ജനിച്ച് 24 മണിക്കുറിനുള്ളില്‍ മരിച്ചു. ഈ കുഞ്ഞിനും പ്രൊഗേരിയ ബാധിച്ചതായാണ് അറിയുന്നത്.മൊത്തം എട്ടുപേരെ പ്രസവിച്ച റസിയയ്ക്ക് ആരോഗ്യവതിയായ രണ്ടു പെണ്‍മക്കളുമുണ്ട്.
Leave a Reply