Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 4:16 am

Menu

Published on January 5, 2015 at 5:12 pm

പൊതുമേഖലാ ബാങ്കുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഹോള്‍ഡിങ് കമ്പനി രൂപവത്കരിക്കുന്നു

public-sector-banks-may-be-asked-to-form-holding-companies

പുണെ:പൊതുമേഖലാ ബാങ്കുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഹോള്‍ഡിങ് കമ്പനി രൂപവത്കരിക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ധനമന്ത്രാലയവും റിസര്‍വ് ബാങ്കും ചര്‍ച്ച ചെയ്തുവരികയാണ്.പൊതുമേഖലാ ബാങ്ക് ഓഹരികള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് ഹോള്‍ഡിങ് കമ്പനി രൂപവത്കരിക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടം വന്‍ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതുവഴി സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടല്‍ പരമാവധി കുറയ്ക്കാനും പ്രൊഫഷണലിസം കൊണ്ടുവരാനും കഴിയുമെന്നാണ് കരുതുന്നത്.പൊതുമേഖലാ ബാങ്കുകളുടെ മൂലധന സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ 11,200 കോടി രൂപയാണ് നൽകുന്നത്. ആക്‌സിസ് ബാങ്ക് മുന്‍ ചെയര്‍മാന്‍ പി.ജെ. നായക് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വയംഭരണ അധികാരങ്ങള്‍ നല്‍കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവിച്ചു.രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാര്‍ ഭൂരിപക്ഷ ഓഹരി ഉടമകളാണുള്ളത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News