Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:01 am

Menu

Published on April 20, 2017 at 2:49 pm

പഫ്‌സ് കഴിക്കാം, പക്ഷേ

puffs-tasty-food-but-to-know-before-eating

മലയാളികളുടെ ചായപ്പലഹാരങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് പഫ്‌സ്. മിക്ക ബേക്കറികളിലെയും പ്രധാന വിഭവം ഇതുതന്നെയായി മാറിക്കൊണ്ടിരിക്കുകയാണ്. രുചിയും പെട്ടെന്ന് വിശപ്പ് ശമിപ്പിക്കുന്നതും പഫ്‌സിന് പ്രിയം കൂടാന്‍ കാരണമാകുന്നു.

പഫ്‌സ് ബേക്ക് ചെയ്‌തെടുക്കുന്ന പലഹാരമായതിനാല്‍ അവ്ന്‍ ഇല്ലാതെ പാകം ചെയ്യാന്‍ സാധ്യമല്ല. ഇത് പാകം ചെയ്യാന്‍ ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ സമയം എടുക്കും. പഫ്‌സിനു പുറമേയുള്ള മൈദ കൊണ്ടുണ്ടാക്കുന്ന പാളി ഉണ്ടാക്കാനാണ് ഏറ്റവും കൂടുതല്‍ സമയം വേണ്ടത്.

എന്നാല്‍ കറുമുറെ കടിക്കാവുന്ന പുറംപാളിയുള്ളതും ഉള്ളില്‍ നിറച്ച നോണ്‍വെജ് രുചികളുമുള്ള പഫ്‌സ് കഴിക്കും മുന്‍പ് ചില കാര്യങ്ങള്‍ അറിയുന്നത് നല്ലതാണ്. പതിവായി പഫ്‌സ് കഴിക്കുന്നത് എത്രമാത്രം ആരേഗ്യത്തെ ബാധിക്കുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടോ?

വളരെയേറെ ഊര്‍ജം അടങ്ങിയ ആഹാരമാണ് പഫ്‌സ്. കൂടിയ അളവില്‍ കൊഴുപ്പ്, എണ്ണ, ഉപ്പ്, സോഡിയം, ട്രാന്‍സ്ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, കൊളസ്‌ട്രോള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു പഫ്‌സ് കഴിച്ചെന്നു കരുതി ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ ഒരു ദിവസം ഒരു പഫ്‌സില്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പഫ്‌സ് പതിവായി കഴിക്കുമ്പോള്‍ ശരീരത്തിലെത്തുന്ന അമിത കലോറി കൊഴുപ്പായി മാറുന്നു. ഇത് അമിതവണ്ണത്തിലേക്കും മറ്റു രോഗങ്ങളിലേക്കും നയിക്കും. കൂടാതെ എഗ്ഗ് പഫ്‌സും മീറ്റ് പഫ്‌സും സ്ഥിരമായി കഴിക്കുന്നതും നല്ലതല്ല.

പഫ്‌സ് തയ്യാറാക്കിയ ഉടന്‍ ചൂടോടെ കഴിക്കുന്നതാണ് നല്ലത്. പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കണമെങ്കില്‍ പഫ്‌സ് ഫ്രിഡ്ജില്‍ വയ്ക്കണം. എന്നാല്‍ കഴിക്കും മുമ്പ് അവ്‌നില്‍ വച്ച് അവ ഒന്നു കൂടി ചൂടാക്കണം.

Loading...

Leave a Reply

Your email address will not be published.

More News