Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 12:16 pm

Menu

Published on August 31, 2015 at 4:55 pm

പഫ്സ് കഴിച്ചോളൂ, ആരോഗ്യം നോക്കി….

puffs-tasty-healthy-food

മലയാളിയുടെ നാലുമണിപ്പലഹരാങ്ങളിൽ ഒന്നാംസ്ഥാനം പഫ്സിനാണ്. കറുമുറെ കടിക്കാവുന്ന പുറംപാളിയും ഉള്ളിൽ നിറച്ച വെജ്/നോൺവെജ് രുചികളും പഫ്സിനെ സ്വാദിഷ്ടമാക്കുന്നു. എന്നാൽ പതിവായി പഫ്സ് കഴിക്കുമ്പോൾ അത് എത്രമാത്രം ആരോഗ്യകരമാണ് എന്നുകൂടി ചിന്തിക്കണം.

ധാരാളം ഊർജം
വളരെയേറെ ഊർജം അടങ്ങിയ സ്നാക്കാണു പഫ്സ്. കൂടിയ അളവിൽ കൊഴുപ്പ്, എണ്ണ, ഉപ്പ്, സോഡിയം, ട്രാൻസ്ഫാറ്റി ആസിഡുകൾ, പൂരിതകൊഴുപ്പ്, പ്രൊട്ടീൻ, കൊളസ്ട്രോൾ എന്നിവ പഫിലുണ്ട്. ആഴ്ചയിൽ രണ്ടു പഫ് കഴിച്ചെന്നു കരുതി ആശങ്കപ്പെടേണ്ട. പഫ് പതിവാകുമ്പോൾ ശരീരത്തിലെത്തുന്ന അമിത കലോറി കൊഴുപ്പായി മാറുന്നു. ഇത് അമിതവണ്ണത്തിലേക്കും മറ്റു രോഗങ്ങളിലേക്കും വഴി തെളിക്കാനിടയുണ്ട്.

പഫ്സ് ബേക്ക് ചെയ്തെടുക്കുന്ന പലഹാരമായതിനാൽ അവ്ൻ ഇല്ലാതെ പാകം ചെയ്യാൻ സാധ്യമല്ല.
പഫുകൾ പാകം ചെയ്യാൻ ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ സമയം എടുക്കും. പഫിനു പുറമേയുള്ള മൈദ കൊണ്ടുണ്ടാക്കുന്ന പാളി ഉണ്ടാക്കാനാണ് ഏറ്റവും കൂടുതൽ സമയം വേണ്ടത്.

ചൂടോടെ പഫ്സ്
∙ പഫ്സ് തയാറാക്കിയ ഉടൻ ചൂടോടെ കഴിക്കുന്നതാണു ഏറ്റവും നല്ലത്.
∙ പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കണമെങ്കിൽ പഫ് ഫ്രിഡ്ജിൽ വയ്ക്കണം. എന്നാൽ കഴിക്കും മുമ്പ് അവ്നിൽ വച്ച് അവ ഒന്നു കൂടി ചൂടാക്കണം.

Loading...

Leave a Reply

Your email address will not be published.

More News