Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 3:15 pm

Menu

Published on February 19, 2018 at 11:20 am

ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഇതാണ്; കാരണമെന്തെന്നോ?

puttu-healthy-breakfast

പുട്ടും കടലക്കറിയും എന്നു കേള്‍ക്കുമ്പോള്‍ തന്നെ മലയാളിക്ക് വല്ലാത്തൊരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്. എന്നാല്‍ അത്ര നിസാരക്കാരനൊന്നുമല്ല പുട്ട്. രണ്ടു വര്‍ഷം മുന്‍പു ദേശീയ തലത്തില്‍ സ്വകാര്യ ടിവി ചാനല്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും മികച്ച പ്രഭാതഭക്ഷണമായി തിരഞ്ഞെടുത്തത് പുട്ടും കടലക്കറിയുമാണ്.

പുട്ടിലെ കാര്‍ബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും നല്ല അടിപൊളി കൂട്ടുകെട്ടാണെന്നാണ് ന്യൂട്രീഷന്‍ സ്‌പെഷലിസ്റ്റ് ഡോ. അനിത മോഹന്റെ അഭിപ്രായം. ആവിയില്‍ പുഴുങ്ങിയെടുക്കുന്നതിനാല്‍ പുട്ടിന് പോഷകനഷ്ടം കുറവാണ്. ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷിയും പുട്ടിനെ മികച്ച ബ്രേക്ക് ഫാസ്റ്റാക്കുന്നു.

പുട്ടും പയറും, പുട്ടും മീനും, പുട്ടും ഇറച്ചിയും, പുട്ടും മുട്ടക്കറിയും, പുട്ടും പഴവും, പുട്ടും പപ്പടവും അങ്ങനെ എത്രയെത്ര കോമ്പിനേഷനുകള്‍. എന്നാല്‍ ബ്രേക്ക് ഫാസ്റ്റിന് മാംസം ഒഴിവാക്കുകയാണു നല്ലതെന്നാണ് ഭക്ഷ്യവിദഗ്ധരുടെ അഭിപ്രായം.

പുട്ടു പുഴുങ്ങുമ്പോള്‍ തേങ്ങയ്‌ക്കൊപ്പം കാരറ്റ് ചേര്‍ക്കുന്നത് പോഷകമൂല്യം വര്‍ദ്ധിക്കാന്‍ കാരണമാകും. മുളങ്കുറ്റി, ചിരട്ട എന്നിവയില്‍ പുട്ട് ഉണ്ടാക്കുന്നതാണ് നല്ലത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News