Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊല്‍ക്കത്ത: വിശന്നുവലഞ്ഞ പെരുമ്പാമ്പ് ആടിനെ അകത്താക്കുന്ന ദൃശ്യങ്ങള്‍ ഇന്റർനെറ്റിൽ വൈറലാകുകയാണ്.പശ്ചിമ ബംഗാളിലെ ഗാര്‍ഖുത ഗ്രാമത്തിലാണ് സംഭവം നടന്നത്. വിശക്കുമ്പോള്‍ അടുത്തെത്തുന്ന ഇരയുടെ വലിപ്പ ചെറുപ്പമൊന്നും ഈ പെരുമ്പാമ്പ് നോക്കിയില്ല. റോണി ചൗധരി എന്ന ഫോട്ടോ ഗ്രാഫറാണ് പാമ്പ് ആടിനെ വിഴുങ്ങുന്ന ഈ അപൂര്‍വ്വദൃശ്യം പകര്‍ത്തിയത്. ഒരു മണിയ്ക്കൂറിലധികം സമയമെടുത്താണ് പത്തടി നീളമുള്ള പാമ്പ് ആടിനെ വിഴുങ്ങിയത്. സംഭവമറിഞ്ഞ് ആളുകൾ സ്ഥലത്ത് ഓടിക്കൂടിയെങ്കിലും പാമ്പ് ഇരയെ ഉപേക്ഷിച്ച് പോകാൻ തയ്യാറായില്ല. പൊതുവെ ആട്ടിൻകുട്ടികളെ പെരുമ്പാമ്പ് വിഴുങ്ങാറുണ്ട്. എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ ആടുകളെ വിഴുങ്ങുന്നത് വളരെ വിരളമാണ്. ഇത്തരം പാമ്പുകള്‍ മനുഷ്യനേയും വിഴുങ്ങുമോ എന്ന ഭയത്തിലാണ് ഇപ്പോൾ നാട്ടുകാർ.
–
Leave a Reply