Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബക്കിങ്ഹാം പാലസ്സില്‍ താമസിക്കുന്ന എലിബത്ത് രാജ്ഞിക്ക് കാർ ഡ്രൈവറെ ആവശ്യമുണ്ട്. അതി കർശനമായ പരിശോധനകള്‍ക്കും ടെസ്റ്റുകള്‍ക്കും ശേഷം മാത്രമാണ് ഡ്രൈവറെ തിരഞ്ഞെടുക്കുക. 37,000 ഡോളർ ശമ്പളവും, ഭക്ഷണവും താമസവും സൗജന്യവുമായിരിക്കും. എലിബത്ത് രാജ്ഞിയുടെ കാറായിരിക്കും ഡ്രൈവര്‍ ഓടിക്കേണ്ടി വരിക.കൊട്ടാരത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, അതിഥികള്‍ എന്നിവർക്ക് വേണ്ടിയും ഡ്രൈവര്‍ സേവനമനുഷ്ഠിക്കേണ്ടി വരും.
–
–
ബെന്‍ലെ, റോള്‍സ് റോയ്‌സ്, ജാഗ്വര്‍, ഡൈംലര്‍ എന്നീ കമ്പനികളുടെ കാറുകളാണ് ബക്കിങ്ഹാം കൊട്ടാരത്തില്‍ ഉപയോഗിക്കുന്നത്. ആഴ്ചയില്‍ അഞ്ച് ദിവസം ജോലിയെടുക്കേണ്ടതാണ്. കൊട്ടാരത്തിലെ റോയല്‍ മ്യൂവ്‌സ് വകുപ്പായിരിക്കും തൊഴിൽ ദാതാവ്. കൊട്ടാരത്തിലെ കുതിരകളെയും കുതിരവണ്ടികളെയും മറ്റും പരിപാലിക്കാനായി ഉണ്ടാക്കിയ വകുപ്പാണിത്. ദിവസവും അഞ്ചോ പത്തോ പരിപാടികള്‍ അറ്റന്‍ഡ് ചെയ്യേണ്ടതായി വരികയും ആഴ്ചാവസാനങ്ങളില്‍ തിരക്ക് കൂടുതലായിരിക്കുകയും ചെയ്യും.
–
–
ഷൗഫര്‍ക്ക് മികച്ച കരിയര്‍ റെക്കോഡ് ഉണ്ടായിരിക്കുകയും ഡ്രൈവിങ് സംബന്ധിച്ച കാര്യങ്ങളിലും വാഹനങ്ങളെ സംബന്ധിച്ച കാര്യങ്ങളിലും നല്ല വകതിരിവും വിവരവുമുണ്ടായിരിക്കുകയും വേണം. കൂടാതെ യുകെയിലെ ഡ്രൈവിങ് ലൈസന്‍സ് ഷൗഫര്‍ക്ക് നിര്‍ബന്ധമാണ്. സംഘടനാശേഷി, ഭരണപാടവം എന്നിവ അത്യാവശ്യമാണ്.
Leave a Reply