Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മയക്കുമരുന്നും സ്വര്‍ണവുമൊക്കെ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നവർ എയര്‍പോര്‍ട്ടില്‍ പിടിക്കപ്പെടാറുണ്ട്. എന്നാല്‍ ഇവിടെ എയര്‍പോര്‍ട്ടില്‍ പിടിയിലായ ഒരാളുടെ ബൂട്ടിലുണ്ടായിരുന്നത് ഒരു മുതലയാണ്. ജീവനുള്ള ഒരു കുഞ്ഞുമുതല
വടക്കന്‍ ഓസ്ട്രേലിയയിലെ ഒരു മുതലവളര്‍ത്തല്‍ പാര്‍ക്കില്‍നിന്ന് വാങ്ങിയതാണ് ഈ മുതലയെ. ഇവിടെ അരുമ മൃഗങ്ങളാക്കി വളര്‍ത്താന്‍ ഉരഗങ്ങളെ വാങ്ങാനായി നിയമം അനുവദിക്കുമെന്ന് ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ഓസ്ടേലിയയിലെ മറ്റുള്ള ഭാഗങ്ങളില്‍ അതല്ല സ്ഥിതി.
സ്യൂട്കേസിനുള്ളിലുണ്ടായിരുന്ന ബൂട്ടിനുള്ളിൽ നിന്നാണ് ചെറിയ മുതലയെ കണ്ടെത്തിയത്. ഡാര്‍വിനില്‍ നിന്നും ബ്രിസ്ബേനിലേക്ക് യാത്രചെയ്യവേയാണ് ക്യൂന്‍സ്‌ലാന്‍ഡ് സ്വദേശിയായ ഇയാള്‍ പിടിയിലാകുന്നത്.
5700 ഡോളര്‍ പിഴശിക്ഷയാണ് ഇയാള്‍ക്ക് ബ്രിസ്‌ബേന്‍ മജിസ്ട്രേട്ട് കോടതി വിധിച്ചത്. ക്യൂന്‍സ്‌ലാന്‍ഡില്‍ അനുമതിയില്ലാതെ വന്യജീവികളെ കടത്തുന്നവര്‍ക്ക് 353,400 ഡോളര്‍വരെ പിഴയും രണ്ട് വര്‍ഷം ജയില്‍ശിക്ഷയും നിയമം അനുശാസിക്കുന്നു.
Leave a Reply