Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 1:24 pm

Menu

Published on March 19, 2016 at 9:58 am

മണിയുടെ മരണം കൊലപാതകമോ…? അവശേഷിപ്പിക്കുന്നത് ഈ ചോദ്യങ്ങൾ ….

questions-about-kalabhavan-manis-death

മണിയുടെ മരണം സ്വഭാവികമാല്ലെന്ന് വാർത്തകൾ പുറത്തുവന്നതോടെ ദുരൂഹതയേറുകയാണ്.ടെലിവിഷന്‍ താരം സാബു ഉള്‍പ്പടെയുള്ളവരെ അന്വേഷണവുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ച് വരുത്തിയതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം കൂടുതല്‍ ബലപ്പെടാന്‍ തുടങ്ങി. മണി ഒരിയ്ക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ നിമ്മി പറയുന്നു. തന്റെ സഹോദരന്റെ മരണം കൊലപാതകമാണെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണനും സംശയിക്കുന്നു. ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളാണ് മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്നത്. രാസപരിശോധന ഫലത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതാണ് സംശയം ഇരട്ടിപ്പിക്കുന്നത്. മണിയുടെ മരണത്തില്‍ ദുരൂഹയ്ക്ക് ഇടയാക്കുന്ന ചില കാര്യങ്ങള്‍ ഇവയാണ്…..

മണി ഗുരുതരമായ കരള്‍ രോഗത്തിന് അടിമയാണെന്നും ഒരു തുള്ളി മദ്യം പോലും അദ്ദേഹത്തിന് നല്‍കരുതെന്നും അറിയാമായിരുന്നവരാണ് അദ്ദേഹത്തിന്റെ സഹായികള്‍.മണിയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വ്യക്തമായ ബോധമുള്ള സഹായികള്‍ എന്തിന് അദ്ദേഹത്തിന് മദ്യം നല്‍കി?

സുഹൃത്തുക്കളുമൊത്ത് മണി മദ്യപിച്ചു എന്ന് പറയുന്ന ഔട്ട് ഹൗസ് മണിയുടെ മരണശേഷം ധൃതിയില്‍ കഴുകി വൃത്തിയാക്കിയത് തെളിവ് നശിപ്പിയ്ക്കാന്‍ അല്ലെങ്കില്‍ പിന്നെ എന്തിന്?

മണി അബോധവസ്ഥയിലായതും ആശുപത്രിയിലായതുമൊക്കെ കുടുംബത്തെ അറിയിക്കാന്‍ വൈകിയതെന്ത്?

മണിയുടെ ശരീരത്തില്‍ അമിതമായ അളവില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച അന്വേഷണം എവിടെ എത്തി എന്ന് ആര്‍ക്കും അറിയില്ല .എല്ലാവരും ഒരുമിച്ച് മദ്യപിച്ചുവെങ്കില്‍ മണിയുടെ ശരീരത്തില്‍ മാത്രം എങ്ങനെ മീഥൈന്‍ ഉണ്ടായി?

മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫര്‍ ഇടുക്കിയെ മാത്രമാണ് ആദ്യം ചോദ്യം ചെയ്തത്.മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിയ്‌ക്കെതിരെ പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി സാബു രംഗത്തെത്തിയിരുന്നു. താന്‍ മണിയുടെ  വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ജാഫര്‍ ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു എന്നാണ് സാബു പറഞ്ഞത്.ജാഫറും സാബുവും മണിയുടെ വീട്ടില്‍ പരസ്പരം കാണാനുള്ള സാധ്യതയേറെയാണ്.സാബുവിനെ കണ്ടകാര്യം ജാഫര്‍ പൊലീസിനോട് പറഞ്ഞില്ലേ? പറഞ്ഞില്ലെങ്കില്‍ അതിന് കാരണമെന്താണ്? ഒരുപക്ഷേ ജാഫര്‍ ഇക്കാര്യം പറഞ്ഞുവെന്നിരിയ്ക്കട്ടേ സാബുവിന്റെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം എന്തേ ഇത്ര വൈകി?

മണിയുടെ ആന്തരിക അവയവങ്ങളില്‍ എന്തുകൊണ്ട് രക്തസ്രാവവും അണുബാധയും ഉണ്ടായി?

മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ മാറ്റേണ്ടത് അനിവാര്യമാണ്. വെറും ഒരു സ്വാഭാവിക മരണമായി കേസ് എഴുതി തള്ളുമോ എന്ന് കാത്തിരുന്ന് കാണാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News