Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 8:16 am

Menu

Published on October 25, 2014 at 10:41 am

മഴനനയാതിരിക്കാന്‍ ഇനി ശീലയില്ലാ കുടയും

radical-new-umbrella-concept-uses-air-to-block-rain

ബിയജിംങ്:  മഴനനയാതിരിക്കാന്‍ ശീലക്കുട പിടിക്കുന്നവര്‍ക്കിനി ശീലയില്ലാ കുടയിലേക്ക്‌ മാറാം. ശീലയില്ലാതെ പ്രവർത്തിക്കുന്ന കുട വരുന്നു.  ശീലയ്ക്ക് പകരം കുടയുടെ വടി ഒരു മോട്ടോറായി പ്രവര്‍ത്തിച്ച് ടിയുടെ താഴെനിന്ന് വായുവലിച്ചെടുത്ത് മുകളില്‍ ഉയര്‍ന്ന സമ്മര്‍ദത്തില്‍ പുറത്തുവിട്ട് നിങ്ങളെ മഴയില്‍ നിന്നും സംരക്ഷിക്കും എന്നതാണ് ഈ കുട.ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതാണ് കുട, എന്തായാലും ഇത് തീര്‍ത്തും ഒരു ആശയമാണ്. കിക്ക്സ്റ്റാര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെ ഇതിന്റെ വ്യാവസായിക ഉത്പാദനത്തിനായി ധനശേഖരം ആവശ്യപ്പെടുകയാണ് 10,000 ഡോളര്‍ ലക്ഷ്യമിട്ട വാങ് 85,000 ഡോളര്‍ സംഭവനയായി സ്വീകരിച്ച് കഴിഞ്ഞു. 30സെന്റി മീറാണ് ഏറ്റവും ചെറിയ കുടയുടെ നീളം.ചെറിയ ബാഗുകളില്‍ ഇരിക്കുന്ന കുടയ്ക്ക് പതിനഞ്ച് മിനിറ്റ് വരെ ബാറ്ററി ചാര്‍ജ് നില്‍ക്കും. എണ്‍പത് സെന്റിമീറ്റര്‍ നീളമുള്ള കുടയ്ക്ക് 30 മിനിറ്റ് വരെ ചാര്‍ജ് നില്‍ക്കും.ബട്ടണുകള്‍ അമര്‍ത്തി വായു മര്‍ദ്ദം കൂട്ടാനും കുറയ്ക്കാനും സാധിക്കും. എന്ന് കിക്ക്സ്റ്റാര്‍ വെബ് സൈറ്റ് വ്യക്തമാക്കുന്നു.  ചൈനയിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ പുതിയ കണ്ടുപിടിത്തത്തിന് പിന്നിൽ.   2015 ഡിസംബറോടെ വായുശീലക്കുടകൾ വിപണിയിലെത്തിക്കാനാണ് ശ്രമിക്കുന്നത്.

Invisible umbrella1


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News