Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോയമ്പത്തൂര്‍:ദക്ഷിണേന്ത്യക്കാരായ പുരുഷന്മാരുടെ ഒരു പ്രധാന വേഷമാണ് മുണ്ട്.പ്രാചീന കാലം മുതൽ കേരളത്തിൽ മുണ്ട് ഉപയോഗിച്ചു വരുന്നു. ജീൻസുകളും പാൻറുകളും വന്നെങ്കിലും മലയാളികൾക്ക് ഇന്നും മുണ്ടുകൾ പ്രിയപ്പെട്ടത് തന്നെയാണ്. വസ്ത്രങ്ങളിലെല്ലാം വലിയ മാറ്റങ്ങൾ വരുമ്പോൾ മുണ്ടുകളിൽ മാത്രം വേണ്ടത്ര മാറ്റങ്ങൾ വന്നിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ തിരുപ്പൂര്‍ രാംരാജ് കോട്ടണ്‍ നിര്‍മാണകേന്ദ്രം പോക്കറ്റുകളുള്ള മുണ്ടുകളുമായി വിപണിയിലെത്തിയിരിക്കയാണ്. രാംരാജ് കോട്ടണ്‍ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. നാഗരാജന്‍ വിപണിയിലിറക്കിയ മുണ്ടുകള്‍ ചീഫ് എക്‌സിക്യുട്ടീവ്മാരായ എ. ഗണപതി, കെ.എ. സെല്‍വകുമാര്‍ എന്നിവര്‍ ഏറ്റുവാങ്ങി. മുണ്ടിന്റെ മുകള്‍ഭാഗത്ത് വെല്‍ക്രോ തുന്നിച്ചേര്‍ത്താണ് മുണ്ടുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ മൊബൈൽ ഫോണ്‍,മണി പേഴ്സ്,കർച്ചീഫ് എന്നിവ പുറത്തറിയാത്തവിധം വെയ്ക്കാവുന്നതാണ്. ഇത് ഇടുപ്പില്‍ ആവശ്യാനുസരണം ഒതുങ്ങിനില്‍ക്കുകയും ചെയ്യും.
–
Leave a Reply