Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജനപ്രിയ സംഗീത പരിപാടിയായ ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ നാലു സീസണുകളിലെ അവതാരികയായ രഞ്ജിനി ഹരിദാസ്. എന്നാൽ സീസണ്‍ 7 ആയപ്പോൾ രഞ്ജിനിയുടെ അവതാരക വേഷം ഗായികയായ റിമി ടോമി സ്വന്തമാക്കി. ഇതിനെ കുറിച്ച് രഞ്ജിനി കന്യക വനിതാ മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. സ്റ്റാർ സിംഗർ പരിപാടിയുടെ നിലവാരം ഇപ്പോൾ താഴേക്കാണെന്നും സീസൺ രണ്ടുമുതൽ ആറുവരെ അതിന്റെ ഭാഗമായിരുന്ന തന്നെ ഏഴാം സീസണിലേക്ക് വിളിച്ചില്ലെന്നും രഞ്ജിനി പറഞ്ഞു. എന്നാൽ വിളിക്കാതിരുന്നത് നന്നായിയെന്നാണ് ഇപ്പോൾ രഞ്ജിനി പറയുന്നത്. കൂടാതെ റിമി ടോമിയെയും എം.ജി ശ്രീകുമാറിനെയും രഞ്ജിനി വിമർശിച്ചു. തനിക്കുപകരം വന്ന റിമി ടോമി നല്ല പാട്ടുകാരിയാണെങ്കിലും സംഗീതം വിലയിരുത്തി മാർക്കിടാനൊന്നും റിമിക്കറിയില്ലെന്ന് രഞ്ജിനി പറഞ്ഞു. കൂടാതെ എം.ജി.ശ്രീകുമാർ സ്റ്റാർ സിംഗറിൽ അവതാരകനായി വരാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം ജഡ്ജിന്റെ വില കളയുകയാണ് ചെയ്തതെന്നും ഇക്കാര്യം താൻ റിമിയെ വിളിച്ചുപറഞ്ഞിരുന്നുവെന്നും രഞ്ജിനി പറഞ്ഞു. തന്നെപ്പോലെ വേറെയും കുറേ പേർ വിളിച്ചു പറഞ്ഞത് കൊണ്ടാകാം ശ്രീകുമാർ കസേരയിൽ ഇരിക്കാൻ തീരുമാനിച്ചതെന്നും രഞ്ജിനി പറഞ്ഞു. റിമിക്ക് പറ്റിയ പണിയല്ല സ്റ്റാർ സിംഗറിന്റെ അവതാരകവേഷം.മറിച്ച് കോമഡി പരിപാടികളാണ് റിമിക്ക് ചേരുകയെന്നും രഞ്ജിനി പറഞ്ഞു. റിമി നല്ല കലാകാരിയാണ്. ആൾക്കാരെ കൈയിലെടുക്കാനറിയാം. ഞാനും അവരെ ആരാധിക്കുന്നു. എന്നാൽ, അത് സ്റ്റാർ സിംഗറിന് യോജിക്കില്ലെന്ന് മാത്രം. തനിക്ക് റിമിയോട് ഒരുതരത്തിലുള്ള അസൂയയുമില്ല എന്നും രഞ്ജിനി പറഞ്ഞു.
Leave a Reply