Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:38 pm

Menu

Published on January 21, 2017 at 3:49 pm

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ നീതിക്കായി സഞ്ചരിക്കുന്നത് 1,200 കിലോമീറ്റര്‍

rape-victims-from-remote-odisha-districts-make-the-long-journey-for-justice

ഭുവനേശ്വര്‍: ബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാകുന്ന രാജ്യത്ത് നിന്ന് ഇരകള്‍ അനുഭവിക്കുന്ന കഷ്ടതകളുടെ മറ്റൊരു ഉദാഹരണം കൂടി.

ബലാത്സംഗത്തിനിരകളായ ഒഡീഷ സ്വദേശികളായ പെണ്‍കുട്ടികള്‍ നീതിക്കായി യാത്രചെയ്യുന്നത് 1,200 കിലോമീറ്ററാണ്. കേസിന്റെ വിചാരണ മാറ്റിവെക്കുന്നത് കാരണം ഇവര്‍ക്ക് രണ്ട് തവണ ഇത്രയും ദൂരം സഞ്ചരിക്കേണ്ടതായി വന്നു.

11,15,18 പ്രായക്കാരായ മൂന്ന് പെണ്‍കുട്ടികളെ അവര്‍ ജോലി ചെയ്തിരുന്ന ചെങ്കല്‍ച്ചൂളയുടെ ഉടമസ്ഥന്‍ ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. ഒഡീഷയിലെ ന്വാപുരയില്‍ നിന്നും ബാര്‍ഗയില്‍ നിന്നും 1,200 കിലോമീറ്റര്‍ യാത്ര ചെയ്താണ് കുട്ടികള്‍ വിചാരണയ്ക്കായി കരീംനഗറിലെ കോടതിയിലെത്തിയിരുന്നത്.

2014 മാര്‍ച്ചിലും ഏപ്രിലിലുമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒഡിഷ ലിംഗംപള്ളി സ്വദേശി കൃഷ്ണ എന്നയാളുടെ ചെങ്കല്‍ചൂളയിലായിരുന്നു പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം ജോലിയെടുത്തിരുന്നത്. അവിടെ വെച്ചാണ് കൃഷ്ണ കുട്ടികളെ പീഡിപ്പിച്ചത്.

ദിവസവേതനക്കാരായ ഈ  പെണ്‍കുട്ടികള്‍ ജോലി പോലും ഉപേക്ഷിച്ചാണ് നീതിക്കായി കോടതിയിലെത്തിയത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി കോടതി ഏപ്രിലിലേക്ക് വിചാരണ വീണ്ടും നീട്ടിവെക്കുകയായിരുന്നു. ക്രോസ് വിസ്താരത്തിനായി വെള്ളിയാഴ്ചയാണ് മൂന്ന് പെണ്‍കുട്ടികളും കരീംനഗറിലെത്തിയത്.

കേസില്‍ ഇത് രണ്ടാം തവണയാണ് പ്രതിഭാഗം വക്കീല്‍ വിചാരണ നീട്ടിവെക്കാന്‍ ആവശ്യപ്പെടുന്നത്. പെണ്‍കുട്ടികളുടെ സാക്ഷിവിസ്താരം ഒഡിയ ഭാഷയില്‍ നിന്ന് തെലുങ്കിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിന് ദ്വിഭാഷിയെ നിയമിച്ചത് ചൂണ്ടിക്കാട്ടിയാണ് ഇത്തവണ വിചാരണ തടസപ്പെടുത്തിയത്. ദ്വിഭാഷിയെ കോടതിനടപടിപ്രകാരം വിളിച്ചിട്ടില്ലെന്നതായിരുന്നു അഭിഭാഷകന്റെ വാദം.

കോടതിനടപടികള്‍ക്കായി 17-ാം തീയതിയാണ് ഇവര്‍ മാതാപിതാക്കള്‍ക്കൊപ്പം ഒഡീഷയില്‍ നിന്ന് പുറപ്പെട്ടത്. ഭീഷണികള്‍ പോലും വകവെക്കാതെയാണ് ഈ പെണ്‍കുട്ടികള്‍ നീതിക്കായി പോരാടുന്നത്. എന്നാല്‍ മൂന്ന് വര്‍ഷമായി വിചാരണ പോലും നടക്കാതെ കേസ് ഇഴഞ്ഞുനീങ്ങുകയാണ്.

കരിംനഗറില്‍ സാമൂഹിക പ്രവര്‍ത്തക സുനിത കൃഷ്ണന്റെ എന്‍.ജി.ഒയില്‍ പൊലീസ് സംരക്ഷണത്തിലാണ് കുട്ടികള്‍ ഇപ്പോഴുള്ളത്.

2014 സെപ്തംബറില്‍ കേസില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്‌തെങ്കിലും കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിചാരണക്കുള്ള ആദ്യ തീയതി വന്നത്. എന്നാല്‍ തുടര്‍ന്നും നടപടിക്രമങ്ങളില്‍ കാലതാമസ ഉണ്ടാകുകയായിരുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകയായ ഉമി ഡാനിയല്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,200 കിലോമീറ്റര്‍ യാത്ര ചെയ്ത് പെണ്‍കുട്ടികള്‍ വിചാരണക്കായി കോടതിയില്‍ എത്തിയപ്പോള്‍ അസുഖത്തിന്റെ പേര് പറഞ്ഞ് എതിര്‍ഭാഗം വിചാരണ മാറ്റിവെപ്പിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ പോലും കേസിനായി വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിരുന്നില്ലെന്നും ഡാനിയല്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News