Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ബാങ്കിങ് നിയമങ്ങള്‍ ലംഘിച്ചതിനും കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതിനും 22 ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി. മൊത്തം 50 കോടി വരുന്ന പിഴ ശിക്ഷയില്‍ കേരളത്തില്‍ നിന്നുള്ള ഫെഡറല്‍ ബാങ്കും ധനലക്ഷ്മി ബാങ്കും ഉള്‍പ്പെട്ടിട്ടുണ്ട്. പൊതുമേഖാലലബാങ്കുകളായ എസ്ബിഐ, പിഎന്‍ബി, കാനറ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക്, ഐ.ഒ.ബി, വിജയാ ബാങ്ക് എന്നിവയാണ് പ്രധാന പൊതുമേഖലാ ബാങ്കുകള്‍. യേസ് ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക്, തുടങ്ങിയവയും പട്ടികയിലുണ്ട്. ഇവര്‍ മൂന്നു കോടി മുതല്‍ രണ്ടു കോടി വരെ പിഴയാണ് നല്‍കേണ്ടത്. വിദേശ ബാങ്കുകളും ലിസ്റ്റിലുണ്ട്. മുന്‍പ് ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയെ ഇതേ കുറ്റത്തിന് പിഴ അടക്കേണ്ടി വന്നത്.
Leave a Reply