Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: സ്വര്‍ണം നിക്ഷേപമായി സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സ്വര്‍ണനാണ്യ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നു. ആര്‍ബിഐ ഇത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കരട് രൂപരേഖയും നല്‍കിക്കഴിഞ്ഞു. തീരുമാനമുണ്ടായാല്‍ അടുത്തമാസം ഈ പദ്ധതിയുടെ ഔദ്യോഗിക അവതരണം ഉണ്ടായേക്കും.
കുറഞ്ഞത് 30 ഗ്രാം സ്വര്‍ണം മുതല്‍ ഇത്തരത്തില്‍ ബാങ്കുകള്‍ക്ക് നിക്ഷേപമായി സ്വീകരിക്കാം. നിക്ഷേപിക്കുന്ന സ്വര്‍ണം നിക്ഷേപകന് കാലാവധി കഴിയുമ്പോള്‍ സ്വര്‍ണക്കട്ടിയായോ പണമായോ തിരിച്ചെടുക്കാം. 995 ഫിറ്റ്നസുള്ളവയായിരിക്കണം സ്വര്‍ണം.
എത്രരൂപയാണ് ഉപഭോക്താവിന് പലിശ നല്‍കേണ്ടതെന്ന് ബാങ്കിന് തീരുമാനിക്കാം. സ്വര്‍ണത്തിന്റെ നിക്ഷേപകാലയളവിലെ വിലയനുസരിച്ച് പലിശയ്ക്ക് വ്യത്യാസംവരും.
ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷംവരെ, 5-7, 12-15 എന്നിങ്ങനെ വിവിധ കാലാവധികളില്‍ നിക്ഷേപിക്കാം. രാജ്യത്ത് സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും കൈവശമുള്ള സ്വര്‍ണം വിപണിയിലേക്ക് എത്തിക്കുക, രാജ്യത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതി കുറക്കുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ആശയം മുന്നോട്ട് വെച്ചത്.
കുറഞ്ഞത് 30 ഗ്രാം സ്വര്‍ണം ഇത്തരത്തില്‍ നിക്ഷേപിക്കാം. ഒരു വര്‍ഷമാണ് നിക്ഷേപ കാലാവധി. രാജ്യത്തെ തെരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളിലാകും പദ്ധതി ആദ്യം നടപ്പിലാക്കുക.സ്വര്‍ണത്തിന്റെ മാറ്റ് പരിശോധിച്ച് നിക്ഷേപ സമയത്ത് തന്നെ കാലവധി പൂര്‍ത്തിയാക്കുമ്പോള്‍ മടക്കി ലഭിക്കുന്ന സ്വര്‍ണത്തിന്റെ അളവ് നിക്ഷേപകനെ അറിയിക്കും. ഇവക്ക് പൂര്‍ണനികുതി ഇളവും കരട് ബില്ല് വാഗ്ദാനം ചെയ്യുന്നുണ്ട്.
Leave a Reply