Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 12:39 pm

Menu

Published on July 30, 2015 at 4:32 pm

ആകാശത്ത് പാറിനടന്ന ആ മാലാഖ നിലംപതിച്ചതെങ്ങനെ?

real-life-fallen-angel-has-fallen-from-the-sky-in-london

ആകാശത്ത് പാറിനടന്ന ആ മാലാഖ എങ്ങനെ നിലംപതിച്ചു എന്നു മനസിലായോ? എന്തിലെങ്കിലും തട്ടിവീണതാണോ? സോഷ്യല്‍ മീഡിയയില്‍ കത്തിപടരുകയാണ് ആരെയും വിസ്മയിപ്പിക്കുന്ന മാലാഖയുടെ ചിത്രവും വിഡിയോയും. എന്നാൽ ചിത്രം കാണുമ്പോളുയരുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമിതാ
യഥാര്‍ത്ഥ മാലാഖയെ തോല്‍പ്പിക്കുന്ന ഒരുഗ്രന്‍ ശില്‍പകലയായിരുന്നു പറന്നുവീണ ആ മാലാഖ. സിലിക്ക ജെല്‍, സ്റ്റീല്‍, നെയ്ത്തുവല എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ആ മാലാഖയ്ക്ക് ഇരുവശത്തും ചിറകുകളുമുണ്ടായിരുന്നു. ഒറ്റനോട്ടത്തില്‍ മനുഷ്യനെപ്പോലെത്തന്നെ തോന്നിക്കുന്ന പ്രായം കൂടിയ ഒരു അമ്മൂമ്മയുടെ മുഖമായിരുന്നു ആ ശില്‍പ മാലാഖയ്ക്ക്.

Feature-Image

ഉറങ്ങിക്കിടക്കുകയോ അതോ മരിച്ചു കിടക്കുകയാണോ എന്നു സംശയം തോന്നിക്കുന്ന ഒരു രൂപം. അമാനുഷിക ശക്തിയും പ്രാപഞ്ചിക ശക്തിയ്ക്കുമിടയിലുള്ള സംഘര്‍ഷവും പരിവര്‍ത്തനവും ഊന്നുകയായിരുന്നു ഇത്തരമൊരു ശില്‍പനിര്‍മാണത്തിനു പിന്നിലെന്ന് ചൈനീസ് കലാകാരന്മാരായ സണ്‍ യ്വാന്‍, പെങ് യു എന്നിവര്‍ പറഞ്ഞു. ദൈവഹിതം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോള്‍ അതിവിശിഷ്ടമായ മാലാഖയുടെ കഴിവുകള്‍ നഷ്ടപ്പെടുന്നതാണ് ഈ ശില്‍പകലയിലൂടെ ഉദ്ദേശിച്ചതെന്ന് ഇരുവരും വ്യക്തമാക്കി. നേരത്തെയും ഇത്തരത്തില്‍ വ്യത്യസ്തമാര്‍ന്ന ശില്‍പ നിര്‍മാണങ്ങളിലൂടെ പ്രശസ്തിയാര്‍ജിച്ചവരാണ് ഇരുവരും


Loading...

Leave a Reply

Your email address will not be published.

More News