Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:18 am

Menu

Published on February 2, 2016 at 12:49 pm

വയർ ചാടുന്നതിനു പിന്നിലെ കാരണമറിയണ്ടേ?

real-reasons-why-you-are-not-losing-belly-fat

കുടവയർ കുറയ്ക്കാൻ വളരെയധികം കഷ്ടപ്പെട്ടിട്ടും ഒരു മാറ്റവുമില്ലാതെ വിഷമിക്കുന്നവർ അനവധിയാണ്. ഇത് ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തേയും കൂടിയാണ് പ്രതികൂലമായി ബാധിയ്ക്കുന്നത്. സ്ത്രീകളേയും പുരുഷന്‍മാരേയും പൊതുവായി ബാധിയ്ക്കുന്ന ഒരു പ്രശ്‌നമാണ് കുടവയർ. എന്നാൽ വയർ ചാടുന്നതിനു പിന്നിലെ യഥാർത്ഥ കാരണം മിക്കവർക്കും അറിയില്ല. നമ്മുടെ തന്നെ ചില ശീലങ്ങളാണ് പലപ്പോഴും വയർ ചാടുന്നതിന് കാരണമാകുന്നത്. എന്തൊക്കെ ശീലങ്ങളാണ് ഇത്തരത്തിൽ നമ്മൾ മാറ്റിയെടുക്കേണ്ടതെന്ന് നിങ്ങൾക്കറിയാമോ?തുടർന്ന് വായിക്കൂ

മടി
പലപ്പോഴും മടിയാണ് പ്രധാന കാരണം. ശരീരമനങ്ങാതെ മടി പിടിച്ചിരിക്കുന്നത് വയർ ചാടാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്

സ്‌നാക്‌സ്
എപ്പോഴും എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുക എന്ന ശീലം ഇല്ലാതാക്കിയാൽ
തന്നെ പലപ്പോഴും കുടവയർ എന്ന ശീലം മാറുന്നു. പ്രത്യേകിച്ച് വറുത്തതും പൊരിച്ചതുമായ ഭക്ഷണം.

മദ്യപാനം
മദ്യപാന ശീലമാണ് മറ്റൊന്ന്. ബിയർ കുടിയ്ക്കുന്നത് കുടവയറുണ്ടാവാനുള്ള മറ്റൊരു കാരണമാണ്.

മാനസിക സമ്മർദ്ദം
മാനസിക സമ്മർദ്ദമുണ്ടാക്കുന്നതിന്റെ ഫലമായാണ് പലപ്പോഴും കുടവയർ വരുന്നത്. സ്‌ട്രെസ് കൂടുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂടുതലാവും. ഇത് കൊഴുപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകും.

കഴിച്ചയുടനെ കിടക്കുന്ന ശീലം
ഭക്ഷണം കഴിച്ചയുടനേ കിടക്കുന്ന ശീലവും വയര്‍ ചാടിയ്ക്കും. ഈ ദു:ശ്ശീലം മാറ്റിയാല്‍ തന്നെ പ്രശ്‌നങ്ങളെല്ലാം ഇല്ലാതാവും.

ഭക്ഷണക്രമത്തിലെ മാറ്റം
തോന്നിയ സമയത്ത് ഭക്ഷണം കഴിയ്ക്കുന്നതും കഴിയ്ക്കാതിരിക്കുന്നതും കുടവയറിന്റെ സുഹൃത്തുക്കളാണ്. ഇങ്ങനെയുള്ള ശീലം കൊഴുപ്പിനെ വര്‍ദ്ധിപ്പിക്കും. ഇത് കുടവയറായി രൂപാന്തരപ്പെടും.

ഉറക്കക്കുറവ്
ഉറക്കക്കുറവും ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കുന്നു. ഇത് കുടവയറിലേക്ക് നയിക്കുന്നു എന്നതാണ് സത്യം. മാത്രമല്ല ആരോഗ്യത്തിനും ഉറക്കക്കുറവുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. Show

Loading...

Leave a Reply

Your email address will not be published.

More News