Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:49 am

Menu

Published on March 29, 2017 at 1:58 pm

റിയാലിറ്റി ഷോയ്ക്കായി കൊടുംകാടിനുള്ളില്‍ ഒരു വര്‍ഷം; തിരിച്ച് നാട്ടിലെത്തിയപ്പോള്‍ അറിഞ്ഞത്?

reality-show-wilderness-canceled-contestants

മല്‍സരിച്ച എല്ലാവരെയും ഒരേ പോലെ ഞെട്ടിച്ചുകൊണ്ടും വിഡ്ഢികളാക്കിക്കൊണ്ടും റിയാലിറ്റി ഷോ ചരിത്രത്തില്‍ തന്നെ ഇടം നേടിയിരിക്കുകയാണ് ബ്രിട്ടിഷ് ചാനലായ ചാനല്‍ 4ലെ ഏഡെന്‍ എന്ന റിയാലിറ്റി ഷോ.

2016 മാര്‍ച്ചിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിച്ചത്. തിരഞ്ഞെടുത്ത 23 മല്‍സരാര്‍ഥികള്‍ പുറംലോകവുമായി ആശയവിനിമയമില്ലാതെ സ്‌കോട്ട്ലന്റിലെ വിജനമായ കാടുകളില്‍ ഒരു വര്‍ഷം കഴിച്ചുകൂട്ടുണമെന്നതായിരുന്നു ഷോ.

reality-show-wilderness-canceled-contestants1

ഷോ ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുന്ന ജോലിയും മല്‍സരാര്‍ഥികളുടേതു തന്നെയായിരുന്നു. അതിനായി ചാനല്‍ 4 നാലു ക്യാമറകളും നല്‍കി ഇവരെ കാട്ടിലേക്കയച്ചു. കാട്ടിനുള്ളില്‍ ഇവര്‍ സ്വന്തം നിയമവും ചട്ടങ്ങളും ഉണ്ടാക്കി ഒരു സാമൂഹികവ്യവസ്ഥിതി സൃഷ്ടിച്ച് കഴിഞ്ഞുകൂടി.

എന്നാല്‍, നാല് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും മല്‍സരാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. അസൂയയും കുശുമ്പും മുതല്‍ ഈഗോയും വ്യക്തിത്വവൈകല്യങ്ങളും മൂലം ഷോ ആകെ അലമ്പായി. അതിനു പുറമെ ബ്രെക്സിറ്റും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമൊക്കെ ഷോയെക്കാള്‍ മികച്ച റിയാലിറ്റി കാഴ്ചകള്‍ നല്‍കിയതോടെ പരസ്യക്കാരും പ്രേക്ഷകരും ഷോയെ കൈവിട്ടു. ജൂലൈയില്‍ സംപ്രേഷണം തുടങ്ങിയ ഷോ ഓഗസ്റ്റില്‍ സംപ്രേഷണം നിര്‍ത്തി. എന്നാല്‍ ഇക്കാര്യം ചാനല്‍ അധികൃതര്‍ മല്‍സരാര്‍ഥികളെ അറിയിച്ചുമില്ല.

reality-show-wilderness-canceled-contestants2

ഇതിനിടെ പ്രശനങ്ങള്‍ സഹിക്കാന്‍ കഴിയാതെയും മറ്റും 10 പേര്‍ ഷോയില്‍ നിന്നു പുറത്ത് പോവുകയും ചെയ്തു. എന്നാല്‍, അവശേഷിച്ച 13 പേര്‍ കാട്ടിലെ ജീവിതം തുടര്‍ന്നു.  പുറംലോകവുമായി ബന്ധമില്ലാതിരുന്നതിനാലും ആശയവിനിമയോപാധികളില്ലാതിരുന്നതിനാലും ഷോ നിര്‍ത്തിയത് അവരറിഞ്ഞില്ല.

reality-show-wilderness-canceled-contestants3

തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടനെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണെന്ന ധാരണയില്‍ അവര്‍ കാട്ടില്‍ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു.  കാട്ടിനുള്ളില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങള്‍ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുന്‍പേ നിര്‍ത്തിയ വിവരം മല്‍സരാര്‍ഥികള്‍ അറിയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News