Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 2:57 am

Menu

Published on October 12, 2015 at 3:46 pm

പിറകെ നടക്കുന്ന പയ്യനോട് ഇഷ്ടം തുറന്ന് പറയാന്‍ പെണ്‍കുട്ടികള്‍ മടിക്കുന്നതിന്റെ കാരണങ്ങള്‍

reason-behind-girls-rejecting-love

ആണ്‍കുട്ടികൾ എത്ര പിറകെ നടന്നാലും ചില പെണ്‍കുട്ടികൾ അവരുടെ മനസ്സിലെ ഇഷ്ടം തുറന്ന് പറയാറില്ല.എന്നാൽ ഇഷ്ടമല്ലെന്നും പറയില്ല.മനസ്സില്‍ ഇഷ്ടമുണ്ടായിട്ടും ചില പേടികള്‍ കാരണമാണ് പെണ്‍കുട്ടികള്‍ അത് പറയാത്തത്. ഇതിന് അവര്‍ക്ക് തക്കതായ കാരണങ്ങളുമുണ്ട്.
പ്രേമത്തെ ഭയപ്പെടാനുള്ള ചില പെണ്‍കുട്ടികളുടെ കാരണങ്ങള്‍ അവരെ സംബന്ധിച്ച് ഏറെ ഗൗരവമുള്ളതാണ്. പെണ്‍കുട്ടികളെ പ്രണയത്തില്‍നിന്നും അകറ്റി നിര്‍ത്തുന്നത് ഇവയാണ്;

1. കമ്മിറ്റ് ചെയ്യാനുള്ള ഭയം
പ്രേമിക്കാന്‍ ഭയപ്പെടുന്നതിന് കൂടുതല്‍ പെണ്‍കുട്ടികളും നിരത്തുന്ന കാരണമാണിത്. പ്രണയിച്ചുതുടങ്ങിയാല്‍ കാമുകനോട് പ്രതിബദ്ധത കാട്ടേണ്ടിവരുമെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. ആരോടും പ്രതിബദ്ധതയില്ലാതെ സ്വതന്ത്രമായി ജീവിക്കാനാണ് ഇവര്‍ക്ക് ഇഷ്ടം.

2. ബന്ധം തകരുന്നത് സഹിക്കാനാകില്ല
ചില പെണ്‍കുട്ടികള്‍ പ്രേമിക്കാന്‍ മുതിരാത്തതിനുള്ള പ്രധാന കാരണമാണിത്. ആ ബന്ധം തകര്‍ന്നുപോയാലോ? ഈ ഭയമാണ് ഇവരെ പിന്നോട്ടുവലിക്കുന്നത്. പ്രേമം തുടങ്ങുമ്പോള്‍ ഉള്ള പ്രതീക്ഷകള്‍ അത് തുടരുമ്പോള്‍ ഉണ്ടാകണമെന്നില്ല. ഇത് ബന്ധത്തെ തകര്‍ച്ചയിലേക്ക് നയിക്കും. പ്രണയബന്ധം തകരുന്നത് ഹൃദയഭേദകമാണ്. അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് ചില പെണ്‍കുട്ടികള്‍ പറയുന്നത്.

3. കാമുകന്‍ പിന്തുടരുന്നത് അസഹനീയം
ചില അവസരങ്ങളില്‍ കാമുകന്റെ ഫോണ്‍ എടുക്കാനോ, കാണുന്നതിനോ സാധിക്കാറില്ല. ജോലിത്തിരക്കോ, വ്യക്തിപരമായ അസൗകര്യമോ മൂലമായിരിക്കും അത്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളെ പുരുഷന്‍മാര്‍ സംശയത്തോടെയാകും നോക്കിക്കാണുക. അവര്‍ പിന്തുടരാനും, കാമുകി എവിടെയാണെന്നു തെരയാനും ആരംഭിക്കും. പുരുഷന്‍മാരുടെ ഈ ശീലം പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നില്ല.

4. കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ ദുരനുഭവം
മറ്റൊരു കൂട്ടര്‍ പ്രേമിക്കാന്‍ ഇഷ്ടമില്ല എന്നതിന് നിരത്തുന്ന കാരണമാണിത്. അടുത്ത കൂട്ടുകാരുടെയും കുടുംബത്തിലെ ആരുടെയെങ്കിലുമോ പ്രേമബന്ധം തകര്‍ന്നതുമൂലമുണ്ടാകുന്ന ഭയമാണ് ഇത്തരക്കാരെ പ്രേമം എന്നതില്‍ നിന്നും അകറ്റി നിര്‍ത്തുന്നത്.

ചില പെണ്‍കുട്ടികൾ പ്രണയം തുറന്ന് പറയാതെ ആണ്‍കുട്ടികളെ ചുറ്റിക്കുന്നവരാണ്. ആ സമയത്ത് ആണ്‍കുട്ടികൾ പ്രകടിപ്പിക്കുന്ന ഇഷ്ടവും പ്രശംസാ വാക്കുകളും ചിലപ്പോൾ പ്രണയം തുറന്ന് പറഞ്ഞാൽ കിട്ടണമെന്നില്ല എന്ന ചിന്തയാണ് കാരണം

Loading...

Leave a Reply

Your email address will not be published.

More News