Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:46 am

Menu

Published on December 9, 2014 at 3:33 pm

പുരുഷനേക്കാൾ മുതിർന്ന സ്ത്രീയെ വിവാഹം കഴിച്ചാലുള്ള ഗുണം !

reasons-to-marry-an-older-woman

.സെലിബ്രിറ്റികളുടെ ദാമ്പത്യത്തിന് ഉറപ്പ് കുറവാണെന്നാണ് പൊതുവേയുള്ള സംസാരം. പ്രത്യേകിച്ച് സിനിമാക്കാരുടെ. എന്നാല്‍ സിനിമാക്കാരായ ഭാര്യയും ഭര്‍ത്താവും സന്തോഷത്തോടെ ജീവിക്കുന്ന കുടുംബങ്ങളുമുണ്ട്.കുടുംബം എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത്‌ വിവാഹത്തിലൂടെയാണ്‌. മുന്നോട്ടുള്ള ജീവിതയാത്രയില്‍ പരസ്‌പരം താങ്ങും തണലുമായി കഴിയേണ്ടവരാണിവർ. വിവാഹത്തിന്‌ തയാറാകുമ്പോള്‍ പ്രായം ഒരു പ്രധാന ഘടകമാണ്‌.പുരുഷന് പ്രായക്കൂടുതലും സ്ത്രീയ്ക്ക് പ്രായക്കുറവുമായിരിക്കണം എന്നതാണ് സാധാരണയായി ഇന്ത്യന്‍ സമൂഹത്തിൻറെ നിയമം. എന്നാൽ ഈ നിയമം തെറ്റിച്ച് വിവാഹിതരാകുന്നവരെ അദ്ഭുതത്തോടെയും വിചിത്രവുമായാണ് സമൂഹത്തിലുള്ളവർ കാണുന്നത്. എന്തായാലും പുരുഷനേക്കാൾ മുതിർന്ന സ്ത്രീയെ വിവാഹം കഴിച്ചാൽ ചില ഗുണങ്ങളുണ്ട്. തങ്ങളുടെ പുരുഷന് തന്നെക്കാൾ പ്രായം കുറവാണെങ്കിൽ സ്ത്രീകൾക്ക് അവരോട് കരുതലും സ്‌നേഹവും വാല്‍സല്യവുമെല്ലാം കൂടുതലായിരിക്കും.തൻറെ ഭർത്താവ് പറയുന്ന കാര്യം മുതിർന്ന സ്ത്രീകൾ ക്ഷമയോടെ കേൾക്കും. പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യും. അതിനാൽ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ തന്നെ അവർക്കത് പരിഹരിയ്ക്കാനുള്ള സാമർഥ്യവുമുണ്ടായിരിക്കും. മുതിർന്ന സ്ത്രീകൾക്ക് കാര്യപ്രാപ്തി കൂടുതലുണ്ടാകും. ഇത് വിവാഹ ജീവിതത്തിൽ പുരുഷൻറെ ഉത്തരവാദിത്വങ്ങൾ കുറയ്ക്കാൻ സഹായിക്കും. വൈകി വിവാഹം കഴിയ്ക്കുന്ന സ്ത്രീകള്‍ പലരും കരിയറില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നവരായിരിയ്ക്കും. ഇത്തരക്കാര്‍ സാമ്പത്തിക ഭദ്രതയുള്ളവരുമായിരിക്കും. പ്രശസ്തരായ പലയാളുകളും മുതിർന്നയാളുകളെ വിവാഹം കഴിച്ചിട്ടുള്ളവരാണ്.

Reasons to Marry an Older Woman 4

Reasons to Marry an Older Woman 3

Reasons to Marry an Older Woman 1

Loading...

Leave a Reply

Your email address will not be published.

More News