Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമാശ പറയുന്നവരെ എല്ലാവർക്കും ഇഷ്ടമാണ്. തമാശ പറയാൻ ചിലർക്ക് ജന്മനാ ഒരു കഴിവുണ്ടായിരിക്കും. പൊതുവെ തമാശക്കാരായ യുവാക്കളോട് പെണ്‍കുട്ടികൾക്ക് ഇഷ്ടം അല്പം കൂടുതലായിരിക്കും. നന്നായി സംസാരിക്കുകയും ചിരിപ്പിക്കാൻ കഴിവുമുള്ള യുവാക്കളോട് പെണ്‍കുട്ടികൾക്ക് പെട്ടെന്ന് തന്നെ ഒരു ആകർഷണം തോന്നും. അതിനു ചില കാരണങ്ങളുമുണ്ട്.
1. നർമ്മബോധമുള്ള യുവാക്കൾക്ക് പെണ്‍കുട്ടികളുടെ മറ്റ് സുഹൃത്തുക്കളുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിക്കാൻ കഴിയും. ഇവർക്ക് മറ്റുള്ളവരുടെ മുന്നിൽ സംസാരിക്കുന്നതിന് യാതൊരു മടിയുമുണ്ടാകില്ല. ഇത്തരക്കരുമായുള്ള കമ്പനി പെണ്‍കുട്ടികൾ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യും.
2.എപ്പോഴും തമാശ പറയുന്ന യുവാക്കളോടൊപ്പം എത്ര നേരം ചിലവഴിക്കാനും പെണ്‍കുട്ടികൾക്ക് ഇഷ്ടമായിരിക്കും.അവരുടെ തമാശകൾ കേൾക്കുമ്പോൾ പെണ്‍കുട്ടികൾ അവരുടെ ദുഃഖം മറക്കുന്നു.
–
–
3.പുറത്ത് പോകുമ്പോൾ തമാശക്കാരനായ യുവാക്കളോടൊപ്പം പോകാൻ പെണ്‍കുട്ടികൾക്ക് ഇഷ്ടമായിരിക്കും. അവർക്ക് പ്രാക്ടിക്കൽ തമാശകൾ വളരെ ലളിതമായി പറയാൻ സാധിക്കും. ഇവരുടെ തമാശകൾ ബോറടിയുണ്ടാക്കുകയുമില്ല.
4.തമാശകൾ പറഞ്ഞ് വിഷമകരമായ അവസ്ഥകളെ മാറ്റാൻ കഴിയുന്ന യുവാക്കളോടൊപ്പം എവിടെ പോയാലും സുരക്ഷിതരാണെന്ന തോന്നല്‍ പെണ്‍കുട്ടികള്‍ക്കുണ്ടാകും.സാഹചര്യത്തിനനുസരിച്ച് കൃത്യമായ സമയത്ത് തമാശകൾ പറയാൻ ഇത്തരം യുവാക്കൾക്ക് കഴിയും. ഇത് പെണ്‍കുട്ടികൾക്ക് ഇഷ്ടവുമാണ്.
–
–
5.തമാശക്കാരായ യുവാക്കളുടെ കൂടെ നിൽക്കുമ്പോൾ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതരായും ആശ്വാസമുള്ളവരുമായും അനുഭവപ്പെടും. അവരുടെ ഭയത്തെ ഇത് ഇല്ലാതാക്കുകയും ചെയ്യും.
6.നര്‍മ്മബോധമുള്ള ഒരു വ്യക്തിക്ക് മാത്രമെ സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും സാധിക്കുകയുള്ളൂ. ആത്മവിശ്വാസമുള്ളവരാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ കാണിക്കാന്‍ ശ്രമിച്ചില്ലെങ്കിലും അവര്‍ സ്വയം സുരക്ഷിതരായിരിക്കും. മറ്റുള്ളവരുടെ മുന്നില്‍ ഇവർ തമാശകൾ പറയുന്നുണ്ടെങ്കിലും ഇവരുടെ മനസ്സിൽ ദുഃഖമുണ്ടായിരിക്കും.
–
–
7. നർമ്മബോധമുള്ളവർക്ക് വ്യത്യസ്ത മേഖലകളില്‍ അറിവുണ്ടായിരിക്കും. ഇവർക്ക് മറ്റുള്ളവരെ കാര്യങ്ങള്‍ പറഞ്ഞ് ഫലിപ്പിക്കാനുള്ള കഴിവും തീർച്ചയായും ഉണ്ടാകും.
8.നർമ്മബോധമുള്ള ഒരു വ്യക്തി എപ്പോഴും ചുറ്റുമുള്ള സംഭവങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നവനായിരിക്കും. അതിനാലാണ് അവർക്ക് അവര്‍ക്ക് പുതിയ പുതിയ തമാശകള്‍ പറയാന്‍ കഴിയുന്നത്.
Leave a Reply