Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:28 am

Menu

Published on June 22, 2016 at 12:11 pm

വിവാഹം കഴിഞ്ഞാൽ തടി കൂടും…. കാരണം…?

reasons-why-people-gain-weight-after-marriage

വിവാഹം എന്നത് ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിനും ജീവിതത്തിനും വളരെ പ്രധാനമായ കാര്യമാണ് . ആയുസ് വര്‍ദ്ധിപ്പിക്കുന്നതിനും മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വിവാഹം സഹായിക്കുന്നു.എന്നാൽ വിവാഹശേഷം സ്‌ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തടിക്കുന്നതായി നാം കാണാറുണ്ട്. പലരും ചിലപ്പോൾ മാസങ്ങൾക്ക് ശേഷം തിരിച്ചറിയാൻ കഴിയാത്ത വിധം തടി വെച്ചതായി കാണാം. വിവാഹം തടിപ്പിയ്‌ക്കുന്നതിനു പുറകിലെ രഹസ്യം അറിയേണ്ടേ..?

വിവാഹത്തിനുമുമ്പ് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആഹാരം വിവാഹശേഷം കഴിക്കുന്നതാണ് ഇതിനുകാരണമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത്വി വാഹശേഷം ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കാന്‍ പരസ്‌പരം പ്രേരിപ്പിക്കും. ഇതാണ് ശരീരഭാരവും വണ്ണവും കൂടാനുള്ള കാരണമായി പറയപ്പെടുന്നത്.

ഒമ്പതു യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ബേസല്‍ സര്‍വ്വകലാശാലയിലെ സൈക്കോളജി ഹെല്‍ത്ത് വിഭാഗമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഭക്ഷണം ഏറിയതോതില്‍ കഴിക്കുന്നത് മാത്രമല്ല, വിവാഹശേഷമുള്ള കുഴപ്പം. വിവാഹത്തിനുമുമ്പ് കൃത്യമായി വ്യായാമം ചെയ്തിരുന്നവര്‍ വിവാഹശേഷം അത് കുറയ്‌ക്കുന്നതായും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതുകാരണം വിവാഹശേഷം ഒരാളുടെ ബോഡിമാസ്ഇന്‍ഡക്‌സ് കൂടാനും സാധ്യതയുള്ളതായി പഠനത്തില്‍ പറ‍യുന്നുണ്ട്. ഇതും ശരീരവണ്ണവും ഭാരവും കൂടാന്‍ ഇടയാക്കുമത്രെ.സോഷ്യല്‍ സയന്‍സ് ആന്‍ഡ് മെഡിസിന്‍ എന്ന ജേര്‍ണലില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News