Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒരു ദിവസത്തെ ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് പ്രഭാതഭക്ഷണമാണ്.പല കാരണങ്ങളാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ…
➧ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. ശരീരത്തിന് ആവശ്യമായ ഗ്ലൈക്കോജന്‍ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. ഇത് കിട്ടാതെ വരുമ്പോള്‍ ഇന്‍സുലിന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ വിശപ്പും ക്ഷീണവും ഒരേപോലെ അസ്വസ്ഥത സൃഷ്ടിക്കും.
➧ സ്ഥിരമായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍, അമിതഭാരം എന്നിവയ്ക്കുള്ള സാദ്ധ്യതയും കൂടുതല്‍ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
➧ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ ചുറുചുറുക്ക് നഷ്ടപ്പെടും. ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതെ വരുമ്പോള്‍ പേശികളില്‍ ലഭ്യമായ ഗ്ലൂക്കോസ് അത്രയും ശരീരം പിന്‍വലിക്കുന്നതാണ് ഇതിന് കാരണം. ഇത് ദിവസം മുഴുവന്‍ നിങ്ങളുടെ പ്രവര്‍ത്തനശേഷിയെ ബാധിക്കും.
കൂടുതല്‍ കാരണങ്ങള്‍ ആവശ്യമില്ല എന്ന് ഞാന്‍ പറയാതെ തന്നെ മനസിലായിട്ടുണ്ടാവുമല്ലോ. പലപ്പോഴും
ജോലിക്ക് പോകാനുള്ള തിരക്കിലാണ് മുതിര്‍ന്നവര്‍ ബ്രേക്ഫാസ്റ്റ് ഒഴിവാക്കുന്നത്. കുട്ടികളാവട്ടെ, പരീക്ഷാക്കാലത്തും. എന്നാല്‍, സമയം ലാഭിക്കാന്‍ ഇങ്ങനെ ചെയ്യുന്നത് വഴി ആരോഗ്യം തന്നെയാണ് നഷ്ടപ്പെടുത്തുന്നത് എന്ന തിരിച്ചറിവ് ഉണ്ടാവണം. അപ്പോള്‍, എന്തെങ്കിലും ഒരു വഴി കണ്ടെത്തി പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ സാധിക്കും.
Leave a Reply