Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:46 pm

Menu

Published on January 30, 2017 at 5:36 pm

മറവി രോഗത്തിന് മറുമരുന്നായി കൂണ്‍

regularly-eating-mushrooms-can-prevent-alzheimers

കൂണിന് സ്മൃതിനാശവും മറവി രോഗവും തടയാനാകുമെന്ന് പഠനം. കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അവയിലടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങള്‍ ശരീരത്തിലെത്തുന്നു. ഈ ബയോആക്ടീവ് സംയുക്തങ്ങള്‍ തലച്ചോറിലെ നാഡികളുടെ വളര്‍ച്ചയെ സഹായിക്കുന്നതാണെന്നും അതുവഴി സ്മൃതിനാശവും മറവിരോഗവും വരാതെ സംരക്ഷിക്കുന്നുവെന്നുംമാണ് പഠനം.

ഭക്ഷ്യയോഗ്യവും ഔഷധഗുണമുള്ളതുമായ ചില കൂണുകളിലാണ് ഈ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നത്. ഭക്ഷണത്തില്‍ കൂണിന്റെ പ്രാധാന്യം വിവരിക്കുന്നതോടൊപ്പം പ്രായമാകുമ്പോഴുണ്ടാകുന്ന ഞരമ്പുകളുടെ നാശത്തെ തടയാനും കൂണുകള്‍ക്കു കഴിയുമെന്നും മെഡിസിനല്‍ ഫുഡ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ഭക്ഷ്യയോഗ്യമായ കൂണുകളുടെ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതാണ് മലേഷ്യയിലെ മലയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ ഈ പഠനം.

കൂണിലടങ്ങിയിരിക്കുന്ന ബയോആക്ടീവ് സംയുക്തങ്ങളുടെ പ്രവര്‍ത്തനമാണ് ഇവര്‍ പഠനത്തിനായി പരിശോധിച്ചത്. തുടര്‍ന്ന് ഇവ നാഡികളെ സംരക്ഷിക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഓരോ കൂണും നെര്‍വ് ഗ്രോത്ത് ഫാക്ടര്‍ അഥവാ എന്‍.ജി.എഫിന്റെ ഉല്‍പ്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. വളര്‍ച്ചാ നിയന്ത്രണം, സ്വയം പെരുകല്‍, തലച്ചോറിലെ ചില നാഡീകോശങ്ങളുടെ നിലനില്‍പ്പ് എന്നിവയിലെല്ലാം പങ്കുള്ള ഒരു തന്മാത്രയാണ് നെര്‍വ് ഗ്രോത്ത് ഫാക്ടര്‍.

Loading...

Leave a Reply

Your email address will not be published.

More News