Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 13, 2026 2:51 pm

Menu

Published on August 25, 2016 at 12:09 pm

കൈയ്യിൽ 4ജി ഫോണോ..? എങ്കില്‍ നിങ്ങള്‍ക്കും സൗജന്യ ജിയോ സിം… പരിധിയില്ലാ ഇന്റര്‍നെറ്റും…!!

reliance-jio-preview-officially-extended-to-all-4g-enabled-micromax-yu-smartphones

ന്യൂഡല്‍ഹി:  ഇന്ത്യന്‍ മൊബൈല്‍ വിപണി കയ്യടക്കാനായി എത്തുന്ന റിലയന്‍സ് ജിയോയുടെ പ്രിവ്യൂ ഓഫര്‍ 4ജി സൗകര്യമുള്ള എല്ലാ ഫോണുകളിലേക്കും എത്തുന്നു. എല്ലാ ജിയോ സിമ്മിനും മൂന്നുമാസം പരിധിയില്ലാത്ത 4ജി ഡേറ്റ യൂസേജുമുണ്ട്. ജിയോ സിം കാര്‍ഡ് സാംസങ്ങ്, എല്‍ജി എന്നീ 4ജി സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ ലഭിക്കുകയുളളായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ 4ജി സ്മാര്‍ട്ട്‌ഫോണുകളിലും ജിയോ സിം കാര്‍ഡ് ഉപയോഗിക്കാം. ജിയോ സിം ആക്ടിവേറ്റ് ആയ ദിനം മുതല്‍ 90 ദിവസത്തേക്ക് പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ്/വോയ്‌സ് കോള്‍ സേവനങ്ങളും സൗജന്യമായി ലഭിക്കും. കൂടാതെ ജിയോഓണ്‍ഡിമാന്‍ഡ്, ജിയോപ്ലേ, ജിയോബീറ്റ്‌സ്, ജിയോമാഗ്‌സ്, ജിയോഎക്‌സ്പ്രസ്സ്‌ന്യൂസ്,  ജിയോഡ്രൈവ്,ജിയോസെക്യൂരിറ്റി, ജിയോമണി എന്നീ ജിയോ ആപ്പുകളിലേക്കും സേവനങ്ങളിലേക്കും സിം ലഭിക്കുന്ന ഉപയോക്താവിന് ആക്‌സസ് ഉണ്ടാകും.ഓഫര്‍ ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ ഡിവൈസിന്റെ പര്‍ച്ചേസ് സമയത്തെ ‘നോ യുവര്‍ കസ്റ്റമര്‍’ ഡോക്യുമെന്റ് ഹാജരാക്കേണ്ടി വരും. അഞ്ച് ലക്ഷം ആക്ടിവേഷന്‍ ഔട്ട്‌ലെറ്റുകളും 10 ലക്ഷം റീചാര്‍ജ് ഔട്ട്‌ലെറ്റുകളും തുറക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. എല്ലാ ഔട്ട്‌ലെറ്റുകളും തത്സമയം ഇന്ത്യയൊട്ടാകെയുള്ള ജിയോ ഓഫീസുകളുമായി ബന്ധപ്പെടുത്തിയിരിക്കും. സൗജന്യ ഫോണ്‍ കോള്‍, നിലവില്‍ ലഭ്യമാകുന്നതിനേക്കാള്‍ 25 ശതമാനത്തോളം കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ഡാറ്റ തുടങ്ങിയവയാണ് റിലയന്‍സ് വാഗ്ദാനങ്ങള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News