Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:07 pm

Menu

Published on January 23, 2017 at 2:28 pm

യൂറിക് ആസിഡ് നിയന്ത്രിക്കാം

remedies-to-control-high-levels-of-uric-acid

ഈ അടുത്തകാലത്ത് പലരും അനുഭവിച്ചു തുടങ്ങിയ ഒരു പ്രശ്‌നമാണ് യൂറിക് ആസിഡിന്റെ അളവിലുള്ള വര്‍ദ്ധന. സന്ധികളിലുണ്ടാകുന്ന കഠിനമായ വേദനയാണ് ഇതിന്റെ ഫലം. ഈ വേദന പലരിലും അസഹനീയമാണ്.

ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുകയല്ലാതെ ഇതില്‍ നിന്നും മുക്തി നേടാന്‍ മാറ്റ് മാര്‍ഗങ്ങളൊന്നുമില്ല. യൂറിക് ആസിഡ് എങ്ങിനെ ഉണ്ടാകുന്നു?  ശരീരത്തിലെ കോശങ്ങളിലെ ഡി.എന്‍.എയുടെ ഒരു പ്രധാന ഘടകമായ പ്യൂരിന്‍ വിഘടിച്ചാണ് പ്രധാനമായും ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാവുന്നത്.

ഇതു കൂടാതെ നമ്മള്‍ കഴിക്കുന്ന ആഹാരത്തിലെ പ്രോട്ടീന്‍ വിഘടിച്ച് പ്യൂരിന്‍ ഉണ്ടാവുകയും അതില്‍ നിന്നും ധാരാളമായി യൂറിക് ആസിഡ് ശരീരത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. മാംസം, മത്സ്യം, മദ്യം എന്നിവയും ഇതിന് കാരണമാകുന്നുണ്ട്.

remedies-to-control-high-levels-of-uric-acid1

അതുകൊണ്ടു തന്നെ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ പ്രധാനമായും മാറ്റം വരുത്തേണ്ടത് ഭക്ഷണ കാര്യത്തിലാണ്. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ മാംസാഹാരങ്ങളിലും വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിന്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍  ഇത് യൂറിക് ആസിഡിന്റെ അമിതമായ വര്‍ദ്ധനവിന് കാരണമാകും. ഇതുകൊണ്ടു തന്നെ ബ്രഡ്, കേക്ക്, ബിയര്‍, മദ്യം, മാംസം ഇവ പ്രധാനമായും ഒഴിവാക്കണം.

നെയ്യുള്ള മത്സ്യം, ഒലിവ് ഓയില്‍, വെര്‍ജിന്‍ വെളിച്ചെണ്ണ, ഉരുക്ക് വെളിച്ചെണ്ണ, ഇഞ്ചി, വാഴപ്പഴം, തക്കാളി, കൈതച്ചക്ക ചുവന്ന കാബേജ്, നാരങ്ങാവര്‍ഗങ്ങള്‍, തവിട് അധികമുള്ള അരി, റാഗി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഫൈബര്‍ കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍, ധാന്യങ്ങള്‍ എന്നിവയും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.

remedies-to-control-high-levels-of-uric-acid2

മാത്രമല്ല ഞാവല്‍പഴം, കറുത്ത ചെറി, സെലറിയുടെ അരി തുടങ്ങിയവയില്‍ യൂറിക് ആസിഡ് കുറയ്ക്കുന്നതും വേദനയും നീരും ശമിപ്പിക്കുന്നതുമായ ഘടകങ്ങളുണ്ട്. ദിവസം കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളം കുടിക്കുന്നതും നല്ലതാണ്. മുസമ്പി ജ്യൂസ്, നാരങ്ങാവെള്ളം ഇവ ശീലിക്കുക. ടിന്നിലടച്ചവ പദാര്‍ഥങ്ങള്‍, കോള തുടങ്ങിയവ ഒഴിവാക്കണം.

യൂറ്ക് ആസിഡിന്റെ അളവ് കൂടുന്നത് കരള്‍ രോഗങ്ങള്‍ക്കും കാന്‍സറിനും വരെ കാരണമാകുന്നതാണ്. അതുകൊണ്ടു തന്നെ ഇത് നിയന്ത്രിക്കുന്നത് അത്യാവശ്യവുമാണ്.

Loading...

Leave a Reply

Your email address will not be published.

More News