Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:57 am

Menu

Published on December 18, 2015 at 3:50 pm

സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടം പൊക്കമുള്ള പുരുഷന്‍മാരെ…!!കാരണം ..??

research-finds-that-women-prefer-tall-men

സ്ത്രീകള്‍ പങ്കാളികളാക്കാൻ ഏറെ ഇഷ്ടം പൊക്കകൂടുതലുള്ള പുരുഷന്മാരെയെന്ന് പഠനം. ദക്ഷിണ കൊറിയയിലെ സിയോളില്‍ നിന്നുള്ള കൊങ്കുക് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയത്. സ്ത്രീകള്‍ തങ്ങളേക്കാള്‍ ഉയരക്കൂടുതലുള്ള പുരുഷന്‍മാരില്‍ ആകൃഷ്ടരാകുന്നതിന് കാരണം അവര്‍ ശക്തരാണെന്നു കരുതുന്നതു കൊണ്ടാണെന്നാണ് കണ്ടെത്തൽ. മാത്രമല്ല ,ഉയരത്തിലുള്ള ദമ്പതികളുടെ വ്യത്യാസം കൊണ്ടു തന്നെ ജീവിതത്തില്‍ അവരെത്ര സന്തോഷവാന്‍മാരാണെന്ന് അറിയാന്‍ സാധിക്കുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇതുമാത്രമല്ല, ദാമ്പത്യ ബന്ധത്തിലെ സന്തോഷം സമയത്തിനനുസരിച്ച് നഷ്ടപ്പെടുന്നതായും ഗവേഷകര്‍ കരുതുന്നു. 18 വര്‍ഷമാണ് സന്തോഷം നിറഞ്ഞ കാലമായി ഇവര്‍ ചൂണ്ടികാണിക്കുന്നത്.നേരത്തേയും സ്ത്രീകള്‍ക്ക് ഉയരക്കൂടുതലുള്ള പുരുഷന്‍മാരോടാണ് താല്‍പര്യമെന്ന് ചൂണ്ടികാണിക്കുന്ന പഠനങ്ങള്‍ പുറത്തുവന്നിരുന്നു.കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പഠനത്തില്‍ 48.9 ശതമാനം അമേരിക്കന്‍ യുവതികളും ഉയരക്കൂടുതലുള്ള പുരുഷനെ ഡേറ്റ് ചെയ്യാനാണ് താല്‍പര്യപ്പെടുന്നതെന്ന് കണ്ടെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News