Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 30, 2023 8:58 pm

Menu

Published on February 17, 2016 at 11:34 am

251 രൂപയ്ക്ക് സ്മാർട്ട്‌ഫോൺ, ബുക്കിങ് ഫെബ്രുവരി 21 വരെ

ringing-bells-freedom-251

നോയിഡയിലെ റിങ്ങിങ് ബെൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 251 രൂപയുടെ സ്മാർട്ട്‌ഫോൺ ഇന്ന് പുറത്തിറങ്ങുകയാണ്. ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള സ്മാർട്ട്‌ഫോൺ എന്ന നിലയിൽ ഫ്രീഡം 251 ശ്രദ്ധ നേടിക്കഴിഞ്ഞു. ഫോണിനെക്കുറിച്ച് ചില കാര്യങ്ങള്‍ കൂടി ഇതാ

1. തങ്ങളുടെ സ്മാർട്ട്‌ഫോണിന് 500 രൂപയില്‍ താഴെയായിരിക്കും വില എന്ന് റിങ്ങിങ് ബെൽസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ഫോണിന് 251 രൂപയാണ് വിലയെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാർട്ട്‌ഫോണാണിത്.

2. ഫ്രീഡം 251 ന്റെ പ്രധാന പ്രത്യേകതകള്‍: 4 ഇഞ്ച് ഡിസ്‌പ്ലെ, 1 ജിബി റാം, 1.3 ജിഗ ഹെട്‌സ് ക്വാഡ് കോർ പ്രൊസസ്സർ, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3.2 മെഗാ പിക്‌സല്‍ ബാക്ക് ക്യാമറ, .3 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ, 1450 എം.എ.എച്ച് ബാറ്ററി.

3. ബുധനാഴ്ച വൈകുന്നേരം ദല്‍ഹിയിലാണ് ഫ്രീഡം 251ന് ഔദ്യോഗികമായി പുറത്തിറക്കുക. ഡോ. മുരളി മനോഹര്‍ ജോഷി എം.പി ചടങ്ങില്‍ അധ്യക്ഷനാവും. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് മുഖ്യാതിഥി.

4. സർക്കാറില്‍ നിന്നും വൻ പിന്തുണയാണ് ഫ്രീഡം 251ന് ലഭിച്ചതെന്നാണ് റിങ്ങിങ് ബെല്‍സ് പറയുന്നത്. പ്രധാനമന്ത്രി മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയകഥയുടെ ഭാഗമാണിതെന്നും അവര്‍ പറയുന്നു.

5. ഫ്രീഡം 251നുവേണ്ടിയുള്ള ബുക്കിങ് ഫെബ്രുവരി 18ന് രാവിലെ ആറു മണിമുതല്‍ ആരംഭിക്കും. ഫെബ്രുവരി 21ന് രാത്രി എട്ടുമണിക്ക് ബുക്കിങ് ക്ലോസ് ചെയ്യും. 2016 ജൂണ്‍ 30നുള്ളില്‍ ഫോണുകള്‍ വിതരണം ചെയ്യുമെന്നും കമ്പനി അറിയിച്ചു.

2015ല്‍ സ്ഥാപിച്ച കമ്പനിയാണ് റിങ്ങിങ് ബെല്‍സ് പ്രവറ്റ് ലിമിറ്റഡ്.


Loading...

Leave a Reply

Your email address will not be published.

More News