Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:24 am

Menu

Published on June 13, 2018 at 3:40 pm

ആഗ്രയിൽ േറാഡ്​ നിർമിച്ചത്​ നായയുടെ ശരീരത്തിലൂടെ; വേദനയിൽ പിടഞ്ഞ്​ ഒടുവിൽ മരണം

road-build-over-dog-body-in-agra

ആഗ്ര: ആഗ്രയിലെ ഫതേഹബാദിൽ ചൊവ്വാഴ്​ച രാത്രിയിലാണ്​​ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്​. ഒാരം ചേർന്നു കിടക്കുന്ന നായയുടെ ശരീര ഭാഗത്തിനു മുകളിലൂടെ ഉത്തർപ്രദേശ്​ പൊതുമരാമത്ത്​ വകുപ്പ്​ റോഡ്​ നിർമിച്ചു. റോഡിനടിയിൽ പെട്ടു പോയ ശരീരഭാഗം അനക്കാനാവാതെ നായ കിടന്നത്​ മണിക്കൂറുകളോളം. നായയുടെ പിൻകാലുകൾ പൂർണമായും റോഡിനടിയിലായി​. ചുട്ടു പൊള്ളുന്ന ടാർ നായയുടെ ദേഹത്ത്​ ചൊരിഞ്ഞുകൊണ്ടാണ്​ റോഡ്​ നിർമാണം തകൃതിയായി നടന്നത്.

റോഡ്​ ടാറിങ്​ നടക്കുമ്പോൾ നായക്ക്​ ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട്​ ഉറക്കെ ഒാരിയി​ട്ടിട്ടും നിർമാണ തൊഴിലാളികൾ അത്​ അവഗണിച്ച്​ ജോലി തുടരുകയായിരുന്നെന്നും സമീപത്തെ വീട്ടുകാർ പറഞ്ഞു. എന്നാൽ പ്രവൃത്തി നടന്നത്​ രാത്രിയായിരുന്നതിനാൽ തൊഴിലാളികൾ നായയെ കണ്ടിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്​.

നായയുടെ കാലുകൾ റോഡിനടിയിൽ മൂടിക്കിടക്കുന്ന അവസ്​ഥയിലാണ്​ താൻ കണ്ടതെന്ന്​ ആഗ്രയിലെ പൊതുപ്രവർത്തകൻ ഗോവിന്ദ്​ പരാശർ പറഞ്ഞു. വേദനകൊണ്ട്​​ പുളഞ്ഞ നായ അൽപസമയം കഴിഞ്ഞപ്പോൾ ചത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെ.സി.ബി ഉപയോഗിച്ച്​ റോഡ്​ കുഴിച്ച്​ നായയെ പുറത്തെടുത്ത ശേഷം അദ്ദേഹം അതി​െന സംസ്​കരിക്കുകയായിരുന്നു. റോഡ്​ നിർമാണ കമ്പനിക്കെതിരെ താൻ പരാതി നൽകിയിട്ടുണ്ടെന്നും ഗോവിന്ദ്​ പരാശർ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News