Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഹമ്മദാബാദ്: കാറുകൾ തമ്മിൽ ഉരസിയതിൻറെ പേരിൽ രണ്ട് യുവാക്കള്‍ ചേർന്ന് യുവതിയെ തെറി പറയുകയും അവര്‍ സഞ്ചരിച്ച കാറില്‍ രണ്ട് തവണ ഇടിക്കുകയും ചെയ്തതിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആമി തഹിലിയാന്‍ എന്ന യുവതിക്കാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായത്. ഭര്‍തൃപിതാവിനെ കണ്ട് കാറില്‍ മടങ്ങുകയായിരുന്ന ഇവരുടെ കാർ അഹമ്മദാബാദ് നഗരത്തിലെ തിരക്കേറിയ റോഡില്‍ വെച്ച് ഒരു ഇന്നോവ കാറുമായി ഉരസുകയായിരുന്നു.അപ്പോൾ തന്നെ കാറിലുണ്ടായിരുന്ന യുവാവ് പുറത്തിറങ്ങി തന്നെ തെറി വിളിച്ചതായും വണ്ടി നീക്കാന്‍ അനുവദിക്കാതെ ബ്ലോക്ക് ചെയ്തതായും യുവതി പറയുന്നു. പിന്നീട് യുവാവ് ഒരാളെ ഫോണിൽ വിളിച്ചതനുസരിച്ച് മറ്റൊരാൾ കൂടി അവിടേക്ക് വരികയും യുവാവിൻറെ കാറിലുണ്ടായിരുന്ന കുട്ടിയെ പുറത്തിറക്കുകയും മൊബൈല്‍ ഫോണ്‍ കാറില്‍നിന്ന് എടുക്കുകയും ചെയ്തു. പിന്നീട് വണ്ടി പുറകോട്ട് എടുത്ത ശേഷം യുവതിയുടെ കാറിൽ രണ്ടു തവണ ഇടിയ്ക്കുകയും ചെയ്തു. എന്നാൽ ഈ സംഭവത്തിൻറെ ദൃശ്യങ്ങൾ ഇവരറിയാതെ വഴിയാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തു. ഇതോടെ സംഭവം ഓണ്‍ലൈനില്‍ വലിയ ചർച്ചയായി മാറി. സംഭവം പുറത്ത് വന്നതോടെ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ഇവരെ ഉടൻ തന്നെ വിട്ടയയ്ക്കുകയും ചെയ്തു.
–
Leave a Reply