Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : രൂപയുടെ മൂല്യം കുറഞ്ഞത് ഇന്ത്യയെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് വിദഗ്ധ പഠനം നടത്തിയ മോര്‍ഗന്‍ സ്റ്റാന്‍ലി മുന്നറിയിപ്പ് നല്‍കി.രൂപയുടെ വില ഇങ്ങനെ കുറഞ്ഞുനിന്നാല്‍ ഇന്ത്യയ്ക്ക് പലിശനിരക്ക് ഉയര്‍ത്തേണ്ടിവരും. ഇതോടെ നാണ്യപ്പെരുപ്പം രൂക്ഷമാകുകയും പെട്ടെന്നൊന്നും കരകയറാനാകാത്ത പ്രതിസന്ധിയിലേക്ക് രാജ്യം പതിക്കുകയും ചെയ്യുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെട്ടു. പ്രതിസന്ധി രൂക്ഷമാകുന്നതോടെ ഇന്ത്യയ്‌ക്കൊപ്പം ഇന്തോനീഷ്യ, തായ്‌ലന്‍ഡ്, ഹോങ്‌കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും സാമ്പത്തിക ദുര്‍ബലാവസ്ഥയിലേക്കു നീങ്ങും.ആഭ്യന്തര ഉല്‍പാദന വളര്‍ച്ച ത്വരിതപ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിച്ച് പ്രതിസന്ധിയില്‍നിന്നു കരകയറാനുള്ള ശ്രമങ്ങള്‍ക്കു തുടക്കം കുറിക്കണമെന്നാണ് മോര്‍ഗന്‍ ്‌സ്റ്റാന്‍ലിയുടെ നിര്‍ദേശം.
Leave a Reply