Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 17, 2025 12:19 am

Menu

Published on March 17, 2017 at 12:02 pm

ഉസൂറി ബേ; വലിച്ചെറിഞ്ഞ മദ്യക്കുപ്പികള്‍ക്കുമേല്‍ പ്രകൃതി തീര്‍ത്ത വിസ്മയം

russian-dump-transforms-old-vodka-bottles-pebbles

വോഡ്ക്ക റഷ്യയ്ക്കാരുടെ പ്രിയപ്പെട്ട മദ്യമാണ്. ഇത്തരം വോഡ്ക്ക് കുപ്പികള്‍ ഒരു പ്രദേശത്തെ സൗന്ദര്യമയമാക്കിയാലോ. അത്തരമൊരു കഥയാണ് റഷ്യയിലെ ഉസൂറി ബേ എന്ന ബീച്ചിന് പറയാനുള്ളത്.

സോവിയറ്റ് ഭരണകാലത്ത് പല നിറങ്ങളിലുള്ള വോഡ്ക കുപ്പികളും ബിയര്‍ ബോട്ടിലുകളും കൂട്ടത്തോടെ ഉപേക്ഷിച്ചിരുന്നത് ഈ സമുദ്രതീരത്തായിരുന്നു.

russian-dump-transforms-old-vodka-bottles-pebbles1

അന്ന് തൊട്ടാല്‍ കൈ മുറിയുന്ന മൂര്‍ച്ചയേറിയ കുപ്പികളും കുപ്പിച്ചില്ലുകളുമായിരുന്നവയെ ദശാബ്ദങ്ങള്‍ കൊണ്ട് പ്രകൃതി മനോഹരമായ ശില്‍പ്പങ്ങള്‍ക്കു തുല്യമാക്കി മാറ്റുകയായിരുന്നു. ഈ കാഴ്ചയാണ് ഉസൂറി ബേ ബീച്ചിനെ ഇപ്പോള്‍ പ്രശസ്തമാക്കുന്നത്.

ഒരു കാലത്ത് ഇത്തരം കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ കാരണം ജനങ്ങള്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന ഈ സ്ഥലമിപ്പോള്‍ ഇക്കാരണം കൊണ്ടുതന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായിമാറിയിരിക്കുന്നത്.

russian-dump-transforms-old-vodka-bottles-pebbles3

പ്രകൃതി മൂര്‍ച്ചയേറിയ കുപ്പിച്ചില്ലുകളെ വെള്ളാരം കല്ലുകള്‍ പോലെ മിനുസ്സമുള്ളവയാക്കി മാറ്റിയതോടെ ഈ ബീച്ച് അപൂര്‍വ സൗന്ദര്യമുള്ള ബീച്ചുകളിലൊന്നായി മാറുകയായിരുന്നു. വ്‌ളാഡിവോസ്റ്റോക് പട്ടണത്തിനടുത്താണ് ഉസൂറി ബേ എന്ന ബീച്ച് സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്കു പോലും നിര്‍ഭയമായി ചവിട്ടി നടക്കാനാവുന്ന വിധം മിനുസ്സമുള്ളതായി മാറിയിരിക്കുന്നു ഇന്ന് ആ പഴയ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍.

russian-dump-transforms-old-vodka-bottles-pebbles2

ശക്തമായ ഒഴുക്കുള്ള നദീതിരങ്ങളില്‍ കാണുന്ന മിനുസമായ കല്ലുകള്‍ പോലെയാണ് ഇന്നിവ കാണപ്പെടുന്നത്. അതേസമയം പല വര്‍ണ്ണത്തിലായതിനാല്‍ ഇവയ്ക്ക് ഉരുളന്‍ കല്ലുകളേക്കാള്‍ സൗന്ദര്യവുമുണ്ട്.

ഗ്ലാസ് ബീച്ചെന്നാണ് ഇപ്പോള്‍ ഉസൂറി ബേ അറിയപ്പെടുന്നത്. ബീച്ചിലെ ഈ കാഴ്ച കാണാന്‍ ഇവിടെ എത്തുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News