Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗായിക എസ്.ജാനകി തന്റെ സംഗീതജീവിതം അവസാനിപ്പിക്കുന്നു. ആറ് പതിറ്റാണ്ടോളം നീണ്ട കലാജീവിതത്തില്‍ 48,000 ഗാനങ്ങള്‍ക്കാണ് അവര്‍ സ്വരമാധുരി പകര്‍ന്നത്. അനൂപ് മേനോനും മീര ജാസ്മിനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘10 കല്‍പനകള്‍’ എന്ന ചിത്രത്തിനുവേണ്ടിയാണ് എസ്.ജാനകിയുടെ അവസാനഗാനം. വിശ്രമകാലമായെന്ന് തോന്നിയതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്ന് ജാനകി പറയുന്നു.1957ല്‍ പുറത്തിറങ്ങിയ വിധിയിന്‍ വിളയാട്ട് എന്ന ചിത്രത്തിലൂടെയാണ് എസ് ജാനകി പിന്നണി രംഗത്തേക്ക് കടന്ന് വരുന്നത്. ചലപതി റാവുവായിരുന്നു ഗാനത്തിന് ഈണം നല്‍കിയത്.എംഎല്‍എല്‍ എന്ന ചിത്രത്തിലൂടെ എസ് ജാനകി തെലുങ്ക് ചിത്രത്തിന് വേണ്ടി പാടി. പിന്നീടാണ് തെന്നിന്ത്യയ്ക്ക് പുറമേ നിന്നും ജാനകിയെ തേടി അവസരങ്ങള്‍ എത്തിയത്. ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, സംസ്‌കൃതം, കൊങ്ങിണി, തുളു, ജര്‍മ്മന്‍ ഭാഷകളിലെല്ലാം ജാനകി തന്റെ സ്വരസാന്നിധ്യം അറിയിച്ചിട്ടുണ്ട്.മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് നാല് തവണ എസ് ജാനകിയെ തേടി എത്തിയിട്ടുണ്ട്. 2013ല്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും വൈകി പോയി എന്ന കാരണത്താല്‍ അവര്‍ പുരസ്‌കാരം തിരികെ അയച്ചു.
Leave a Reply