Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:02 am

Menu

Published on February 10, 2015 at 12:22 pm

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!

safety-tips-for-using-a-computer

നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായി തീർന്നിരിക്കുകയാണ് കമ്പ്യൂട്ടർ.ഇന്റർനെറ്റിൻറെ വരവോട് കൂടി   കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരുടെ   എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്   അറിവിനായും, വിനോദത്തിനായും അങ്ങനെ തുടങ്ങി എന്തിനും ഏതിനും നമുക്ക് കമ്പ്യൂട്ടര്‍ കൂടിയേ തീരൂ എന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു.  യുവതലമുറ മാത്രമല്ല, ഒരു 90 ശതമാനം ആളുകളും ഇന്ന് പലവിധത്തില്‍ കമ്പ്യൂട്ടറിനെ ആശ്രയിക്കുന്നവരാണ്. ജോലി സംഭാന്ധമായോ അല്ലാതെയോ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണ് മിക്കവരും. എന്നാല്‍ ദീര്‍ഘസമയം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ കണ്ടുവരുന്നു. അത്തരം ചില അസുഖങ്ങളാണ്….

കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം

വളരെയധികം സമയം കമ്പ്യൂട്ടറിന് മുന്‍പില്‍ ചെലവഴിക്കുന്നവരില്‍ സാധാരണ കണ്ടുവരുന്ന ഒരസുഖമാണ് കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം. നിരന്തരം കമ്പ്യൂട്ടറിലേക്ക് കണ്ണുംനട്ടിരിക്കുന്നത് മൂലം കണ്ണിനുള്ളിലെ പേശികള്‍ ചുരുങ്ങുന്നു. ഇത് ക്രമേണ കാഴ്ച ശക്തി നഷ്ടപെടുന്നതിന് ഇടയാക്കുന്നു. കമ്പ്യൂട്ടറിലേക്ക് നോക്കുന്നവര്‍ സാധാരണയായി കണ്‍പോളകള്‍ അടക്കാറില്ല. തന്‍മൂലം കണ്ണുകള്‍ വരളാന്‍ ഇടയാക്കുന്നു.ഇത് പിന്നീട് തളര്‍ച്ച, തലവേദന, മങ്ങിയ കാഴ്ച, കണ്ണുവേദന, കഴുത്ത് വേദന, പുറം വേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്കും നയിക്കും. പ്രതിദിനം മൂന്ന് മണിക്കൂറുലധികം കമ്പ്യൂട്ടറിന് മുന്നില്‍ ചെലവഴിക്കുന്ന കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം വരാനുള്ള സാധ്യത ഏറെയാണ്.

COMPUTER VISION SYNDROME

വിഷാദ രോഗം

വിഷാദരോഗവും കമ്പ്യൂട്ടര്‍ ഉപയോഗവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് മുന്‍കാല പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കമ്പ്യൂട്ടര്‍ അമിതമായി ഉപയോഗിക്കുന്നവര്‍ പൊതുസമൂഹത്തില്‍ നിന്നും അകന്നുനില്‍ക്കാന്‍ താല്‍പ്പര്യപെടുന്നവരായി മാറുകയും കാലക്രമത്തില്‍ ഇത് അവരെ വിഷാദ രോഗത്തിലേക്ക് നയിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

COMPUTER VISION SYNDROME

കമ്പ്യൂട്ടര്‍ അഡിക്ഷന്‍ ഡിസ്ഓര്‍ഡര്‍

പുകയില, മദ്യം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളോട് അടിമപ്പെടുന്നതുപോലെ പലരും കമ്പ്യൂട്ടറിനോടും അടിമപെടുണ്ട് . ഊണും ഉറക്കവും ഇല്ലാത്ത ഇവരുടെ കമ്പ്യൂട്ടര്‍ ഭ്രമം പതിയെ ഇവരെ രോഗകാരികളാക്കും. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയാത്ത സമയങ്ങളില്‍ ഇവര്‍ വിഷാദ രോഗികളെപോലെ പെരുമാറുകയും മാനസികമായി ശക്തരല്ലാതായിരിക്കുകയും ചെയ്യും. ഇവര്‍ കുടുംബത്തേയും സമൂഹത്തേയും തള്ളിപറയാനും ആരംഭിക്കും.ഇത്തരത്തിലുള്ളവര്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ ഒരു മാനസികരോഗ വിദഗ്ധന്റെ സഹായം കൂടിയേ തീരൂ.

COMPUTER ADITION

ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷന്‍

മൊബൈല്‍ ഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ സാധരണയായി കമ്പ്യൂട്ടര്‍ മോണിറ്റര്‍, പ്രിന്റര്‍, സ്‌കാനര്‍ എന്നിവ വളരെ ചെറിയ ഇലക്ട്രോമാഗ്നറ്റിക് റേഡിയേഷനാണ് പുറംതള്ളുക. എങ്കില്‍പോലും ഈ റേഡിയേഷന്‍ മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. റേഡിയേഷന്‍ അര്‍ബുദ രോഗത്തിനും, മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനതാളം തെറ്റിക്കുന്നതിന് ഇടയാക്കുമെന്നും ഇവര്‍ പറയുന്നു.

RADIATION

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ തീർച്ചയായും  ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍…

– കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ  നടു നിവര്‍ത്തി, തല ഉയര്‍ത്തി, കണ്ണുകള്‍ മുന്നോട്ടാക്കി ശരിയായ വിധത്തില്‍ നിവര്‍ന്ന് ഇരിക്കുക.

– കമ്പ്യൂട്ടര്‍ മോണിറ്ററില്‍ നിന്ന് 45 സെന്റീ മീറ്ററെങ്കിലും അകലെയിരിക്കുവാന്‍ ശ്രമിക്കുക.

– കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍  ഓരോ ഇരുപത് മിനുറ്റിലും 20 സെക്കന്റെങ്കിലും വിശ്രമം എടുക്കണം. മോണിറ്ററില്‍ നിന്നും മിഴികള്‍ എടുത്ത് ഇരുപത് മീറ്ററെങ്കിലും അകലെയുള്ള ഏതെങ്കിലും വസ്തുക്കളില്‍ ദൃഷ്ടി പതിപ്പിക്കാന്‍ ശ്രമിക്കുക.

– മൗസും കീ പാഡും ഒരേ ലെവലില്‍ വരാന്‍ ശ്രദ്ധിക്കുക. ഇങ്ങിനെ ചെയ്യുന്നത് നിങ്ങളുടെ കൈകളുടെ ആയാസം കുറയ്ക്കും.

– കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കഴുത്തിനും തോളിനും ഇടയില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക.

– ജോലി സമയത്തെ ഇടവേളകളില്‍ കഴുത്തിന് ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക. കൈകള്‍ മുന്നിലേക്കും പുറകിലേക്കും ചലിപ്പിക്കുക, ഒപ്പം കഴുത്ത് മുന്‍പിലേക്കും പുറകിലേക്കും തിരിക്കുക.

– ശരീരത്തിനും മനസ്സിനും അയവ് നല്‍കുന്ന റിലാക്‌സേഷന്‍ തെറാപ്പി, ശ്വസന വ്യായാമങ്ങള്‍, നൃത്തം തുടങ്ങിയവ ശീലമാക്കുക.

– പുറമേ നിന്നുള്ള വെളിച്ചം മോണിറ്ററില്‍ വീഴുന്നത് ഒഴിവാക്കുക.

– മോണിറ്ററിലെ പൊടിപടലങ്ങള്‍ തുടച്ച് വൃത്തിയാക്കുക.

– ആവശ്യമെങ്കില്‍ ആന്റി ഗ്ലെയര്‍ കണ്ണട ഉപയോഗിക്കുക.

– നിരന്തരം ടൈപ്പ് ചെയ്യേണ്ടിവരുമ്പോള്‍ ഇടക്കിടെ വിശ്രമം എടുക്കുക. ഇടവേളകളില്‍ വിരലുകള്‍ ചലിപ്പിക്കുകയും നിവര്‍ത്തുകയും മടക്കുകയും ചെയ്യുക.

– വിരല്‍ത്തുമ്പുകള്‍ കൊണ്ട് മാത്രം ടൈപ്പ് ചെയ്യുക.

– ടൈപ്പ് ചെയ്യുമ്പോള്‍ എല്ലാവിരലുകളും ഉപയോഗിക്കുക.

– കസേരയിലോ മേശയിലോ റിസ്റ്റ് പാഡിലോ കൈ താങ്ങി വെച്ചുകൊണ്ട് ടെപ്പ് ചെയ്യാതിരിക്കുക.

– കാല്‍പാദങ്ങള്‍ ശരിയായ വിധത്തില്‍ തറയില്‍ ചവിട്ടി ഇരിക്കുക.

– കാല്‍മുട്ടുകള്‍ ഇടുപ്പിനേക്കാള്‍ അല്‍പം താഴ്ന്ന നിലയിലായിരിക്കും വിധം വേണം ഇരിക്കാന്‍.

– തോളുകള്‍ താഴ്ത്തി പിന്നോട്ടാക്കി ഇരിക്കുക.

– അനാവശ്യമായ കമ്പ്യൂട്ടര്‍ ഉപയോഗം ഒഴിവാക്കുക.

 

 

Loading...

Leave a Reply

Your email address will not be published.

More News