Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ കാലത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളിലൊന്നാണ് വാട്‌സ് ആപ്പ്.ആര്‍ക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യുകയും ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് മറുപുറത്തെത്തിക്കാമെന്നതും വാട്സ് ആപ്പിൻറെ പ്രത്യേകതയാണ്. സ്വകാര്യ ചിത്രങ്ങള്‍ കൈമാറാന്‍ വരെ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുണ്ട്.എന്നാൽ ഇത്തരത്തിൽ ഷെയർ ചെയ്ത് വരുന്ന ഫയലുകള്‍ സുരക്ഷിതമാണോ എന്നതാണ് കാര്യം. വാട്‌സ്ആപ്പ് രഹസ്യങ്ങൾ സുരക്ഷിതമാക്കാനുള്ള ചില മാർഗ്ഗങ്ങളാണ്
വാട്‌സ്ആപ്പ് ലോക്ക് ചെയ്യുക
വാട്‌സ്ആപ്പ് സുരക്ഷിതത്വം വര്‍ധിപ്പിക്കാനുള്ള ഏറ്റൊവും നല്ലൊരു മാര്‍ഗമാണിത്. ഒരു പാസ്‌വേര്‍ഡ് ഉപയോഗിച്ച് വാട്‌സ്ആപ്പ് ലോക്ക് ചെയ്യുക. എന്നാൽ വാട്‌സ്ആപ്പ് ഈ സൗകര്യം നല്‍കുന്നില്ല. തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാകുക. മെസഞ്ചര്‍ ആന്‍ഡ് ചാറ്റ് ലോക്ക്, ലോക്ക് ഫോര്‍ വാട്‌സ്ആപ്പ് തുടങ്ങിയവയാണ് ഈ ആപ്പുകള്‍.
പ്രൊഫൈല്‍ ഫോട്ടോ സൂക്ഷിക്കാം
പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്ക് വേണമെങ്കിലും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും .അതുകൊണ്ട് കോണ്ടാക്ട്‌സില്‍ ഉള്ളവര്‍ക്ക് മാത്രമായി പ്രൊഫൈല്‍ പിക് പരിമിതപ്പെടുത്തുക.
വാട്ട്‌സ് ആപ്പ് ഫോട്ടോകള്‍ ഫോട്ടോറോളില്‍ നിന്നും ബ്ലോക്ക് ചെയ്യുക
പലതരം ഫോട്ടോകളാണ് വാട്ട്‌സ്ആപ്പില്‍ വരുന്നത്. അതിനാല്‍ ഫോട്ടോഗ്യാലറിയില്‍ അത്തരം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഐഫോണില്‍ പ്രൈവസി മാറ്റത്തിലൂടെ ഇത് മാറ്റമെങ്കിലും, ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ഒരു തേര്‍ഡ് പാര്‍ട്ടി ഫയല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത് പരിഹരിക്കാം.
പ്രോഫൈല്‍ ചിത്രത്തിന്റെ ആക്‌സസ് നിയന്ത്രണ വിധേയമാക്കുക
ഉപയോക്താവിന്റെ പ്രോഫൈല്‍ ചിത്രം ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്ന തരത്തിലാണ് വാട്ട്‌സ്ആപ്പില്‍ ഉണ്ടാകുക. അത് നിങ്ങള്‍ പ്രൈവസി മെനുവില്‍ പോയി കോണ്‍ടാക്റ്റ് ഓണ്‍ലി എന്ന ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുക വഴി നിങ്ങളുടെ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് മാത്രം ചിത്രം കാണാവുന്ന രീതിയില്‍ ആക്കുക.
എന്തിനെക്കുറിച്ച് സംസാരിക്കുന്നു എന്ന് ശ്രദ്ധിക്കുക
വാട്ട്‌സ്ആപ്പ് വഴി ചാറ്റ് ചെയ്യുമ്പോള്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക. മേല്‍വിലാസം, ഫോണ്‍ നമ്പറുകള്‍ തുടങ്ങി നിങ്ങളുടെ വ്യക്തിപരമായ വിഷയങ്ങള്‍ ഇതുവഴി കൈമാറാതിരിക്കുക. ഫോട്ടോകള്‍ കൈമാറുമ്പോഴും ശ്രദ്ധിക്കുക.
വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ ശ്രദ്ധിക്കുക
ചാറ്റുകള്‍, ശബ്ദ സന്ദേശങ്ങള്‍, പേയ്‌മെന്റുകള്‍, ഫോട്ടോകള്‍ തുടങ്ങിയവയെക്കുറിച്ച് ഇമെയില്‍ വഴിയോ അല്ലാതെയോ വാട്ട്‌സ്ആപ്പ് നിങ്ങളുമായി കോണ്‍ടാക്റ്റ് ചെയ്യില്ല. അതിനാല്‍ തന്നെ പൂര്‍ണ്ണമായും സൗജന്യമായി ലഭിക്കുന്ന ആപ്ലിക്കേഷനില്‍ നിന്നും വരുന്ന സന്ദേശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുക.
Leave a Reply