Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:58 am

Menu

Published on October 16, 2013 at 3:45 pm

കുട്ടികള്‍ക്കുള്ള ആദ്യ ഗ്യാലക്സി ടാബുമായി സാംസങ് രംഗത്ത്

samsung-launches-7-inch-galaxy-tab-3-kids-tablet

കുട്ടികള്‍ക്കുള്ള ആദ്യ ടാബ്ലറ്റുമായി സാംസങ് രംഗത്ത്.‘ഗ്യാലക്സി ടാബ് 3 കിഡ്സ്’ എന്ന ഏഴിഞ്ച് ടാബ്ലറ്റാണ് കുട്ടികളെ കൈയിലെടുക്കാനുള്ള കൊറിയക്കാരൻറെ തന്ത്രം.
കുട്ടികള്‍ക്കുള്ള ആപ്ളിക്കേഷനുകള്‍, വിദ്യാഭ്യാസ പ്രോല്‍സാഹനം ലക്ഷ്യമിട്ടുള്ള പുതിയ കിഡ്സ് സ്റ്റോര്‍ എന്നിവയുണ്ട്. മാതാപിതാക്കള്‍ക്ക് ടാബ്ലറ്റിൻറെ ഉപയോഗം നിയന്ത്രിക്കാനുള്ള സംവിധാനവുമുണ്ട്. ഉപയോഗ സമയം നിശ്ചയിക്കാനും ആപ്ളിക്കേഷന്‍ തെരഞ്ഞെടുക്കുന്നത് നിയന്ത്രിക്കാനും ഇത് സൗകര്യമൊരുക്കുന്നു. സമയം സെറ്റ് ചെയ്ത് അത് കഴിഞ്ഞാല്‍ സ്ക്രീന്‍ ലോക്ക് ആകുന്നു. പിന്നീട് തുറക്കാന്‍ പാസ്വേഡ് നല്‍കണം. മുന്‍കൂര്‍ ലോഡ് ചെയ്തിരിക്കുന്ന വിദ്യാഭ്യാസ കണ്ടന്‍റുകള്‍, ഗെയിമുകള്‍, ഇ-ബുക്കുകള്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
സി. പെന്‍ സൗകര്യം, മഞ്ഞ പുറംചട്ട, ഓറഞ്ച് നിറത്തിലുള്ള റബര്‍ പുറംപാളി എന്നിവ കുട്ടികളെ ആകര്‍ഷിക്കാന്‍ കണക്കുകൂട്ടിയുള്ളതാണ്.
1024×600 പിക്സല്‍ റസലൂഷനുള്ള ഏഴിഞ്ച് ഡിസ്പ്ളേ, 1.2 ജിഗാഹെര്‍ട്സ് രണ്ട് കോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, കാര്‍ഡിട്ട് 32 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 4000 എം.എ.എച്ച് ബാറ്ററി, മൂന്ന് മെഗാപിക്സല്‍ പിന്‍ കാമറ, 1.3 മെഗാപിക്സല്‍ മുന്‍ കാമറ, വൈ ഫൈ, ബ്ളൂടൂത്ത് എന്നിവയാണ് ഹാര്‍ഡ്വെയര്‍ ഭാഗങ്ങള്‍.

Loading...

Leave a Reply

Your email address will not be published.

More News