Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:36 am

Menu

Published on March 2, 2015 at 11:32 am

ലണ്ടനിൽ ഒരു കോഴിമുട്ടയുടെ വില 45,600 രൂപ !

scarlett-johansson-hens-round-egg-sells-on-ebay-for-480

ലണ്ടനിലെ ഒരു കോഴിമുട്ടയുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. കാരണം ഈ മുട്ടയുടെ വില 45,600 രൂപയാണ്. എസെക്സിലെ ലാച്ചിങ്ഡണിൽ കിം ബ്രോങ്ടണിൻറെ കോഴിയാണ് ഒരു മുട്ടയിട്ടതോടെ ലോക പ്രശസ്തയായത്. പാൻ കേക്ക് ഉണ്ടാക്കാനായി കിം ഒരു മുട്ടയെടുത്തപ്പോൾ അതിൻറെ ആകൃതിയിൽ ഒരു പ്രത്യേകത തോന്നി. അപ്പോൾ ഒരു രസത്തിന് മുട്ടയുടെ ഫോട്ടോയെടുത്ത് കിം തൻറെ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു. പിന്നീട് മുട്ട പൊട്ടിക്കാൻ പോകുമ്പോൾ ഫേസ്ബുക്കിൽ മുട്ടയുടെ ചിത്രം കണ്ട് ഒരു സുഹൃത്ത് കിംന് ഒരു എസ് എം എസ് ചെയ്തു. ആ മുട്ട പൊട്ടിക്കരുതെന്നും അതൊരു അപൂർവ മുട്ടയാണെന്നും അവർ പറഞ്ഞു. സാധാരണ ഓവല്‍ മാതൃകയിലാണ് കോഴിമുട്ടയുണ്ടാകാറുള്ളത്.എന്നാൽ പിങ്‌പോങ് റൗണ്ട് ആകൃതിയിലുള്ള മുട്ടയാണ് ഇട്ടത്. ഇതിനെ തുടർന്ന് കിം ആ മുട്ട ഇൻറർനെറ്റിൽ ലേലത്തിന് വച്ചു. ഏതാണ്ട് 45,600 രുപയ്ക്കാണ് ഈ മുട്ട ഒരാൾ ലേലത്തിൽ വാങ്ങിയത്. മുട്ട വിറ്റ പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് കിം പറഞ്ഞു. മുട്ട വാങ്ങുവാന്‍ 64 പേർ എത്തിയിരുന്നു. അതില്‍ ഏറ്റവും കൂടിയ വിലയ്ക്കാണ് മുട്ട വിറ്റത്.

'Scarlett Johansson' hen's round egg sells on eBay for £480.

'Scarlett Johansson' hen's round egg sells on eBay for £4802

'Scarlett Johansson' hen's round egg sells on eBay for £4801

Loading...

Leave a Reply

Your email address will not be published.

More News