Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ബീജവും അണ്ഡവും ആവശ്യമില്ലാത്ത പുനരുൽപാദന സംവിധാനം യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് കേംബ്രിഡ്ജ് സര്‍വകലാശാല. ആരോഗ്യമുള്ള വ്യക്തിയുടെ ശരീരത്തില്‍നിന്നു ശേഖരിക്കുന്ന കോശങ്ങള്‍ ഉപയോഗിച്ചു ഭ്രൂണം സൃഷ്ടിക്കാനാണു ശാസ്ത്രജ്ഞര്‍ ഒരുങ്ങുന്നത്. ഇതിൻറെ ആദ്യപടിയായി ശരീരത്തിലെ തൊലിയിലുള്ള കോശങ്ങളിൽ നിന്നും കൃത്രിമ ബീജത്തിന്റെയും അണ്ഡത്തിന്റെയും പ്രാഥമിക രൂപം ശാസ്ത്രഞ്ജന്മാർ വികസിപ്പിച്ചെടുത്തു.അമേരിക്കയിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രഞ്ജരാണ് പുതിയ കണ്ടു പിടുത്തത്തിനു നേതൃത്വം നൽകിയിരിക്കുന്നത്. ഏകദേശം ഒരഴ്ചയ്ക്കുമേൽ സമയമെടുത്താണ് മനുഷ്യനിലെ ലൈംഗീക കോശങ്ങളുടെ പ്രാഥമിക രൂപത്തെ ത്വക് കോശങ്ങളിൽ നിന്നും വേർതിരിച്ചെടുത്ത് വികസിപ്പിച്ചത്.ഇത്തരത്തിൽ വികസിപ്പിച്ചെടുത്ത ലൈംഗീക കോശങ്ങൾക്ക് പിന്നീട്, ബീജങ്ങളും അണ്ഡങ്ങളുമായി പരിണാമം പ്രാപിക്കാനുള്ള കഴിവുണ്ട് എന്നാണു ഗവേഷകര്‍ പറയുന്നത്. രണ്ട് പുരുഷന്മാരുടെ കോശങ്ങള്‍ ഉപയോഗിച്ചു ഭ്രൂണം സൃഷ്ടിക്കാൻ ഇതുവഴി സാധിക്കും.ഇതേ രീതിയില്‍ രണ്ട് സ്ത്രീകളുടെ കോശം ഉപയോഗിച്ചു പെണ്‍കുഞ്ഞിനെയും സൃഷ്ടിക്കാനാകും. രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ സാങ്കേതികവിദ്യയുടെ സഹായത്താല്‍ കുഞ്ഞുങ്ങള്‍ ജനിച്ചു തുടങ്ങുമെന്ന് ഗവേഷകർ പറയുന്നു.സാഹചര്യങ്ങൾ അനുകൂലമാകുകയും പരീക്ഷണം വിജയം കാണുകയും ചെയ്യുന്ന പക്ഷം വന്ധ്യത ചികിത്സാ രംഗത്ത് പുത്തൻ വഴിത്തിരിവായിരിക്കും ഈ കണ്ടു പിടുത്തം .
–
–
Leave a Reply