Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെള്ളത്തിന് മുകളിലൂടെ നടന്നു പോവുക എന്നത് ദിവ്യാത്ഭുതങ്ങളില്‍ ഒന്നായാണ് പരിഗണിക്കുന്നത്. എന്നാല്‍, യോഗയും ധ്യാനവും ചെയ്ത് മനസ്സിന്റെയും ശരീരത്തിന്റെയും കരുത്തു വര്‍ദ്ധിപ്പിച്ച് അനേകം പേര്‍ അത് ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ഒരാളാണ് ഈ വീഡിയോയിലെ ഷാവോലിന്‍ ഗുരു. വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്ന 200 പ്ലൈവുഡ് പ്ലാങ്കുകള്‍ ഉപയോഗിച്ച് 125 മീറ്ററാണ് ഇദ്ദേഹം നദിക്കു മീതെ നടന്നത്.
ക്വാന്‍ഴൂ ഷാവോലിന്‍ ക്ഷേത്രത്തിലെ ഷി ലിലിയാങ് എന്ന ഗുരുവാണ് നദിയ്ക്കു മുകളിലൂടെ നടന്നത്. 120 മീറ്റര്‍ നദിയിലൂടെ നടന്ന് ജനുവരിയില്‍ താന്‍ സ്ഥാപിച്ച റിക്കോര്‍ഡാണ് ഇപ്പോള്‍ ഇദ്ദേഹം തകര്‍ത്തത്. 2005 മുതലാണ് ഇദ്ദേഹം ഇതിന്റെ പരിശീലനം ആരംഭിച്ചത്. അതിവേഗം, എന്നാല്‍, ചെറിയ അടിവെയ്പ്പുകള്‍. ഇതാണ് ഈ നടത്തത്തിന്റെ രഹസ്യമെന്ന് അദ്ദേഹം പറയുന്നു.
–
https://youtu.be/2CBpRcsp0Vw
–
–
Leave a Reply