Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെണ്‍കുട്ടികൾ ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ മിക്കയാളുകളും അതിന് പല കുറ്റങ്ങളും കണ്ടെത്താറുണ്ട്. എന്നാൽ അത്തരത്തിലൊരു വസ്ത്രമാണ് 21 കാരിയായ യുവതിയുടെ ജീവൻ രക്ഷിച്ചത്. സൂ ടനര്‍ എന്ന ബ്രിട്ടീഷ് യുവതിയാണ് ഇറുകിയ വസ്ത്രം ധരിച്ചത് കൊണ്ട് മാത്രം മരണത്തിൽ നിന്നും രക്ഷപ്പെട്ടത്.ഒരു നൈറ്റ് പാര്‍ട്ടിക്ക് സുഹൃത്തുക്കള്‍ക്ക് ഒപ്പം ടാക്സിയില്‍ പോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ സുഹൃത്തുക്കളുടെ കൈകാലുകൾ ഒടിയുകയും കണ്ണിനും ഇടുപ്പിനും പരിക്കേൽക്കുകയും ഡ്രൈവറുടെ കഴുത്തൊടിയുകയും ചെയ്തു. എന്നാൽ സൂവിന് ശരീരത്തിലെറ്റ ചെറിയ പോറലുകളല്ലാതെ എല്ലുകൾക്കൊന്നും സംഭവിച്ചില്ല. ഇത് ഡോക്ടർമാരെ വരെ അത്ഭുതപ്പെടുത്തി.അവൾ അപ്പോൾ ധരിച്ചിരുന്ന ഇറുകിയ വസ്ത്രമായിരുന്നു അവളെ രക്ഷിച്ചത്.ഇറുകിയ വസ്ത്രം ധരിച്ചതിനാൽ അവളുടെ എല്ലുകള്‍ക്ക് ചലിക്കാനോ പൊട്ടാനോ കഴിഞ്ഞില്ല. അവൾ ധരിച്ച ചുവപ്പ് നിറത്തിലുള്ള ഇറുകിയ വസ്ത്രമാണ് അവളുടെ എല്ലുകൾ പൊട്ടാതെ സംരക്ഷിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.അത്രയ്ക്ക് ഇറുകിയ വസ്ത്രമായിരുന്നു അവൾ ധരിച്ചിരുന്നത്. താൻ ധരിച്ച വസ്ത്രമാണ് തൻറെ ജീവൻ രക്ഷിച്ചതെന്ന് സൂവിന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.ആ വസ്ത്രം താൻ ഒരിക്കലും മറക്കില്ലെന്ന് സൂ പറയുന്നു. ശരീരത്തിലേറ്റ ചെറിയ പരിക്കുകൾ കാരണം 5 ദിവസം സൂവിന് ആശുപത്രിയിൽ കഴിയേണ്ടി വന്നു.
–
–
–
–
–
Leave a Reply