Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 11, 2026 12:52 am

Menu

Published on July 26, 2017 at 5:46 pm

ദിവസേന 8000 കലോറിയുടെ ഭക്ഷണം, ഉറങ്ങുമ്പോള്‍ ഒപ്പം ഓക്സിജന്‍ മാസ്‌ക്; സുമോ ഗുസ്തിക്കാരുടെ ജീവിതം ഇങ്ങനെ

shocking-life-of-sumo-wrestlers

ജപ്പാന്റെ ദേശീയ കായിക വിനോദമാണ് സുമോ ഗുസ്തി. രണ്ടു ഗുസ്തിക്കാര്‍ (റികിഷി) തമ്മില്‍ നടത്തുന്ന ഒരു ഗുസ്തി മല്‍സരമാണിത്.

ഷിന്റോ ദേവാലയങ്ങളില്‍ ദേവപ്രീതിക്കായുള്ള അനുഷ്ഠാനമെന്ന നിലയിലാണ് പണ്ടുകാലത്ത് സുമോ ഗുസ്തി നടന്നിരുന്നത്. എതിരാളിയെ മലര്‍ത്തിയടിക്കുകയോ ദോഹ്യോ എന്ന മല്‍സരം നടക്കുന്ന വലയത്തിനു പുറത്താക്കുകയോ ചെയ്യുകയാണ് ലക്ഷ്യം.

ജപ്പാനിലാണ് ഈ ആയോധനമല്‍സരം ആരംഭിച്ചത്. ജപ്പാനില്‍ മാത്രമേ ഇത് പ്രൊഫഷണല്‍ മല്‍സരമായി നടത്തപ്പെടുന്നുള്ളു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, ജപ്പാന്‍കാര്‍ ഇത് ജെന്‍ഡായ് ബുദോ എന്ന ജപ്പാനീസ് ആയോധനകലയുടെ ഭാഗമയിട്ടാണ് കരുതുന്നത്.

സുമോ ഗുസ്തിക്കാരുടെ ജീവിതം സുമോ അസോസിയേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പ്രൊഫഷണല്‍ സുമോ ഗുസ്തിക്കാര്‍ ഹെയ എന്നറിയപ്പെടുന്ന സുമോ പരിശീലനക്കളരിയില്‍ പാരമ്പര്യ വിധികള്‍ക്കും നിയമങ്ങള്‍ക്കുമനുസരിച്ചു ജീവിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. അവരുടെ ഭക്ഷണം മുതല്‍ വസ്ത്രധാരണം വരെ ഇതില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

ഇത്തരത്തില്‍ ചുമ്മാ ഭക്ഷണം കഴിച്ചിരിക്കുന്നതല്ല സുമോ ഗുസ്തിക്കാരുടെ ജീവിതം. സുമോ ഗുസ്തിക്കാരുടേത് സുഖജീവിതമാണെന്ന വിചാരമുള്ളവര്‍ ഒരിക്കല്‍ തുമോസുന സുമോ എന്ന സുമോ ഗുസ്തിക്കാരുടെ കളരി ഒന്ന് കാണണം.

കഴിക്കുന്ന ഭക്ഷണം മുതല്‍, അണിയുന്ന വസ്ത്രത്തിനും ജീവിതശൈലിക്കും വരെ നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുള്ള ഇടമാണ് തൊമേസുന സുമോ.

ഇവിടെ അവരുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ മണല്‍തരികളില്‍ മുഖമടിച്ച് വീണും, വീഴ്ത്തിയും, സഹ ഗുസ്തിക്കാരാല്‍ ബോക്സിങ്ങ് റിങ്ങിന് പുറത്തേക്ക് വലിച്ചെറിയപ്പട്ടുമാണ്. ഇപ്പോള്‍ 11 ഗുസ്തിക്കാരാണ് തുമോസുന സുമോവില്‍ ഉള്ളത്.

ജപ്പാനിലെ നഗോയയില്‍ സ്ഥിതി ചെയ്യുന്ന തുമോസുന സുമോയ്ക്ക് പറയാനുള്ളത് 7 പതിറ്റാണ്ട് പഴക്കമുള്ള സുമോ ഗുസ്തി കഥകളാണ്. ജപ്പാന്റെ 15 നൂറ്റാണ്ട് പഴക്കമുള്ള സുമോ ഗുസ്തി എന്ന ആയോധന കല അഭ്യസിക്കാനായി തുമോസുന സുമോയില്‍ എത്തുന്നവര്‍ സുമോ പരിശീലനക്കളരിയിലെ പാരമ്പര്യ വിധികള്‍ക്കും നിയമങ്ങള്‍ക്കുമനുസരിച്ചു ജീവിക്കണമെന്നുള്ളത് നിര്‍ബന്ധമാണ്.

അവരുടെ ഭക്ഷണം മുതല്‍ വസ്ത്രധാരണം വരെ ഇതില്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. കൗപീനം മാത്രം ധരിച്ചാണ് തുമോസുന സുമോവില്‍ ഗുസ്തിക്കാര്‍ താമസിക്കുന്നത്. റികിഷി എന്നാണ് ഗുസ്തിക്കാരെ വിളിക്കുന്നത്. രാവിലെ മൂന്ന് മണിക്കൂറോളം പരിശീലിച്ചിട്ടാണ് ഇവര്‍ പ്രഭാത ഭക്ഷണത്തിനായി നീങ്ങുന്നത്. രാവിലെ 10.30 ന് റികിഷികളുടെ പരിശീലനം അവസാനിക്കും.

ശേഷം ജൂനിയര്‍ റികിഷികള്‍ പാകം ചെയ്ത ഭക്ഷണമാണ് ഇവര്‍ കഴിക്കുക. 8000 കലോറിയാണ് ഒരു ദിവസം അവര്‍ക്ക് കഴിക്കേണ്ടത്. പന്നിയുടെ കാല്‍ അരച്ച് ചേര്‍ത്ത സ്പ്രെഡ്, നന്നായി മൊരിഞ്ഞ മത്തി, വേവിച്ച ചോറ് എന്നിവയെല്ലാം ഉപയോഗിച്ച് തയ്യാറാക്കിയ പ്രത്യേകതരം ഭക്ഷണമാണ് റികിഷികള്‍ കഴിക്കുന്നത്. ഒപ്പം ‘ചങ്കോ നബെ’ എന്ന റികിഷികളുടെ സിഗ്‌നേച്ചര്‍ ഭക്ഷണവും.

കണക്ക് പ്രകാരം ഒരു ശരാശരി പുരുഷന്‍ ദിവസേന കഴിക്കേണ്ടത് 2500 കലോറി ഭക്ഷണമാണ്. സ്ത്രീയാണെങ്കില്‍ 2000. ഇതിന്റെ നാലിരട്ടിയാണ് ഒരു സുമോ ഗുസ്തിക്കാരന്‍ പ്രതിദിനം കഴിക്കേണ്ടത്.

ഭക്ഷണ ശേഷം ഉടന്‍ റികിഷികള്‍ ഉറങ്ങും. ഉറക്കത്തില്‍ ശ്വാസ തടസ്സം ഉണ്ടാകാതിരിക്കാന്‍ ഓക്സിജന്‍ മാസ്‌ക് വെച്ചിട്ടാണ് സുമോ ഗുസ്തിക്കാര്‍ ഉറങ്ങുക. തൊമോസുനയിലെ പരിശീലനം ഇത്ര കഠിനമായത് കൊണ്ട് തന്നെ ജപ്പാനിലെ യുവാക്കള്‍ക്ക് സുമോ ഗുസ്തിയില്‍ താല്‍പര്യം കുറഞ്ഞ് വരികയാണ്. അതുകൊണ്ട് തന്നെ ജപ്പാന്‍കാരേക്കാള്‍ കൂടുതല്‍ മംഗോളിയക്കാരാണ് ഇന്ന് തൊമോസുനയില്‍ കൂടുതല്‍.

തൊമോസുനയുടെ നിലവിലെ അധിപനും ക്യോകുടെന്‍ഹോ എന്ന മംഗോളിയക്കാരന്‍ തന്നെയാണ്. 1992 ലാണ് ക്യോകുടെന്‍ഹോ തൊമോസുനയില്‍ എത്തുന്നത്. അന്ന് ഭാഷയറിയതിരുന്നത് കൊണ്ട് തന്നെ തന്നെ വഴക്ക് പറയുകയാണോ, പ്രശംസിക്കുകയാണോ എന്നൊന്നും ക്യോകുടെന്‍ഹോയ്ക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍ ഇന്ന് ജാപ്പനീസ് നന്നായി മനസിലാവുകയും, പറയാനും അറിയാം ഇദ്ദേഹത്തിന്.

ജപ്പാനില്‍ നിന്ന് തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഒപ്പം തൊമോസുനയിലെ സുമോ മാസ്റ്ററാകാന്‍ മംഗോളിയന്‍ പൗരത്വം ഉപേക്ഷിച്ച് ജപ്പാന്‍ പൗരത്വം സ്വീകരിക്കുകയും ചെയ്തു ക്യോകുടെന്‍ഹോ. സുമോ ഗുസ്തിക്ക് വേണ്ടി ക്യോകുടെന്‍ഹോ തന്നെ തന്നെ പറിച്ച് നടുകയായിരുന്നു.

ജപ്പാനില്‍ വലിയ ആരാധനയാണ് ജനങ്ങള്‍ക്ക് സുമോ ഗുസ്തിക്കാരോട്. പരിശീലന ശേഷം തങ്ങളുടെ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് കൊടുക്കാറുണ്ട് റികിഷികള്‍. തനാബത എന്ന ആഘോഷവേളയില്‍ തങ്ങളുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും എഴുതിയ വര്‍ണകടലാസുകള്‍ മരച്ചില്ലകളില്‍ കെട്ടിത്തൂക്കി അവ സുമോ ഗുസ്തിക്കാര്‍ക്ക് സമ്മാനിക്കാറുണ്ട് കുട്ടികള്‍. അതും ആഘോഷത്തിന്റെ ഒരു ഭാഗമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News