Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2025 8:38 am

Menu

Published on February 7, 2015 at 2:17 pm

വീഡിയോ ഗെയിമുകൾ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ..!

shocking-medical-conditions-caused-by-gaming

മുതിർന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് വീഡിയോ ഗെയിമുകൾ.എന്നാല്‍ ചിലരില്‍ ഈ ഇഷ്ടം അതിര് കടന്ന് വേറൊരു തലത്തിലേക്ക് എത്താറുണ്ട്.വീഡിയോ ഗെയിമുകളോടുള്ള അമിതമായ ഭ്രമം  ഒരു പരിധികഴിഞ്ഞാൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വളരെ ഗുരുതരമാണ്.പല ആരോഗ്യപ്രശ്നങ്ങളും ഇത് മൂലം ഉണ്ടാകും  .ഒരു പക്ഷെ അത് മരണത്തിലേക്ക് വരെ വഴിതെളിയിക്കാം.വീഡിയോ ഗെയിമിൻറെ  അമിത ഭ്രമം നിങ്ങളിൽ ഉണ്ടാക്കുന്ന ചില ആരോഗ്യപ്രശ്നങ്ങളാണ്…

കാർപൽ തണൽ സിൻഡ്രോം (Carpal Tunnel Syndrome )

കൈതണ്ടയ്ക്കും, കൈയ്ക്കും ഇടയിലുളള പ്രധാന ഞരമ്പ് അമര്‍ന്ന് പോകുകയോ, ഞെരിഞ്ഞ് പോകുകയോ ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്ന അസുഖമാണ് ഇത്.

carpal tunnel

അഡീഷൻ  ( Addiction)

വീഡിയോ ഗെയിമുകളോടുള്ള അമിത ആസക്തി കാരണം വരുന്ന അസുഖമാണിത്.ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, സ്വന്തം ആരോഗ്യം സൂക്ഷിക്കാതിരിക്കുക, സാമൂഹ്യ ബന്ധങ്ങള്‍ കുറയുക, ഉറക്കമില്ലായ്മ തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

addition

അക്രമണ സ്വഭാവവും മാനസിക പ്രശ്നങ്ങളും

വീഡിയോ ഗെയിം കളിക്കുന്ന ആളുകളിൽ  നിരാശയും, ആധിയും കൂടാന്‍ സാധ്യതയുണ്ട്. അക്രമാത്മകമായ ഗെയിമുകളില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് ആക്രമസ്വഭാവം വര്‍ദ്ധിക്കാനും ഇടയുണ്ട്.

aggression

ടെട്രിസ് ഗെയിം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ

ടെട്രിസ് ഗെയിം കളിക്കുന്നവരില്‍, നിത്യ ജീവിതത്തിലും ബ്ലോക്കുകള്‍ താഴെ വീഴുന്നതായി വിഭാവനം ചെയ്യുന്നത് വന്‍ അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു.

tetris

പ്ലേ സ്റ്റെഷൻ തമ്പ് ( Playstation Thumb )

ഡി-പാഡ് കണ്‍ട്രോളര്‍ ഉപയോഗിച്ച് ഗെയിം കളിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗമാണ് പ്ലേസ്റ്റേഷന്‍ തമ്പ്.

thumb

 സൈഷ്വോർസ്   (Seizures)
അപസ്മാരത്തിൻറെതുപോലെ     കോച്ചിപ്പിടുത്തത്തോടു കൂടിയ ഈ അസുഖം, പക്ഷെ വീഡിയോ ഗെയിമുകള്‍ കളിക്കുന്നതിനാല്‍ അപസ്മാരത്തിലേക്ക് നീളുമെന്ന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല. എന്നാല്‍ ഗെയിം കളിക്കുമ്പോള്‍ ദൃശ്യ ചോദനങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന സ്ഥലവും, സമയവും തമ്മിലുളള ബന്ധത്തിലെ അപാകതകള്‍ സീഷേര്‍സിന് കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Shocking Medical Conditions

കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ  

കൂടുതല്‍ നേരം സ്‌ക്രീനില്‍ തറച്ച് നോക്കിയിരിക്കുന്നത് ഗ്ലൂകോമ തുടങ്ങിയ അസുഖങ്ങളെ ക്ഷണിച്ച് വരുത്തും.

vision

മൈഗ്രേൻ

ഗെയിം കളിക്കുമ്പോള്‍ ആവശ്യമായി വരുന്ന തീവ്രമായ ഏകാഗ്രതയും, വലിയ സ്‌ക്രീനില്‍ തുറിച്ച് നോക്കുന്നത് കൊണ്ട് കണ്ണുകള്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദവും മൈഗ്രെയ്ന്‍ ഉണ്ടാക്കുന്നു.

Migraines

മരണം

വീഡിയോ ഗെയിമില്‍ എളുപ്പത്തില്‍ മുഴുകി, സുദീര്‍ഘമായ സമയം ആരോഗ്യം ശ്രദ്ധിക്കാതെ ചെലവഴിക്കുന്നത് മരണത്തില്‍ വരെ കലാശിക്കാവുന്നതാണ്.

video gaming - death

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News