Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 7, 2024 8:42 pm

Menu

Published on September 9, 2015 at 5:23 pm

തുടരെത്തുടരെ കോട്ടുവാ, കാരണം ഉറക്കം മാത്രമല്ല…

shocking-reasons-why-you-yawn-much

കോട്ടുവാ വരുന്നതു സാധാരണമാണ്. എന്നാല്‍ ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നുണ്ടെങ്കില്‍ കാരണങ്ങള്‍ മറ്റു പലതുമാകാം. രോഗലക്ഷണമായിക്കൂടി ഇതെടുക്കാം. ഉറക്കം വരാത്തപ്പോഴും കോട്ടുവാ വരുന്നതിന്റെ കാരണങ്ങളെക്കുറിച്ചറിയൂ…

ലിവര്‍
ലിവര്‍ തകരാറിലാണെങ്കില്‍ ഉറക്കം വരാതെയും കോട്ടുവാ വരാനുള്ള സാധ്യതയുണ്ട്. ലിവര്‍ ടെസ്റ്റ് നടത്തുക.

മള്‍ട്ടിപ്പിള്‍ സിറോസിസ്
മള്‍ട്ടിപ്പിള്‍ സിറോസിസ് ഉള്ളവര്‍ക്കും കോട്ടുവാ വരുന്നത് സ്വാഭാവികമാണ്. ഇൗ രോഗം താപനില നിയന്ത്രിയ്ക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കുന്നതാണ് കാരണം.

തലച്ചോറില്‍ അണുബാധ
തലച്ചോറില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ കോട്ടുവാ വരുന്നത് സ്വാഭാവികമാണ്. സ്‌ട്രോക്ക് പോലുള്ളവ വന്നിട്ടുള്ളവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും.

എപ്പിലെപ്‌സി
എപ്പിലെപ്‌സി ഇടയ്ക്കിടെ കോട്ടുവാ വരുന്നതിനുള്ള ഒരു കാരണമാണ്. തലച്ചോര്‍ ശരിയല്ലാത്ത സിഗ്നലുകള്‍ അയയ്ക്കുന്നതാണ് ഒരു കാരണം.

മരുന്നുകള്‍
ചില മരുന്നുകള്‍ കഴിയ്ക്കുന്നതും കോട്ടുവാ വരാന്‍ ഇട വരുത്തും.

സ്‌ലീപ് ആപ്‌നിയ
സ്‌ലീപ് ആപ്‌നിയ, ഇന്‍സോംമ്‌നിയ തുടങ്ങിയ ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും കോട്ടുവാ വരുന്നതിനുള്ള കാരണമാകാറുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News