Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് ഇനി മുതൽ വർഷത്തിൽ ഒരു ദിവസത്തേക്ക് അടച്ചു പൂട്ടുന്നു. ഫേസ്ബുക്കിന് വര്‍ഷത്തില്‍ ഒരു ദിവസം അവധി നല്‍കാന്‍ തീരുമാനിച്ചതായി സി.ഇ.ഓ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് വെളിപ്പെടുത്തിയത്. ബന്ധങ്ങള്‍ ഓണ്‍ലൈനില്‍ മാത്രം ചുരുങ്ങുന്ന ഇക്കാലത്ത്, ആളുകള്‍ക്ക് നേരിട്ട് കാണാനും സംവദിക്കാനും അവസരമൊരുക്കുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യമെന്ന് സുക്കർബർഗ് പറഞ്ഞു. ഇത് സംബന്ധിച്ച് സുക്കര്‍ബര്‍ഗ് ഉപയോക്താക്കളുടെ അഭിപ്രായം തേടിയിരുന്നു. സുക്കര്‍ബര്‍ഗ് നേരിട്ട ഫേസ്ബുക്കിലൂടെയാണ് ഉപയോക്‌താക്കളുടെ ആശയങ്ങള്‍ ചോദിച്ചത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സുക്കർബർഗ് ഉടൻ തന്നെ പ്രഖ്യാപിക്കും.
Leave a Reply