Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:40 pm

Menu

Published on May 22, 2017 at 11:36 am

ഏഴാം വയസു മുതല്‍ അച്ഛന്റെ പീഡനം; ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം രക്ഷപ്പെടാന്‍ ആ മകള്‍ ചെയ്തത്

sick-dad-who-abused-daughter

നാട്ടിലെങ്ങും ലൈംഗികാതിക്രമങ്ങളുടെ കഥകള്‍ മാത്രമേ ഇന്ന് കേള്‍ക്കാനൊള്ളൂ. ബന്ധുക്കളെന്നോ അയല്‍വാസികളെന്നോ വ്യത്യാസമില്ലാതെയാണ് ഇത്തരം അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കു നേരെ അരങ്ങേറുന്നത്. സ്വന്തം അച്ഛനില്‍ നിന്നുവരെ പെണ്‍കുട്ടികള്‍ക്ക് ഇന്ന് ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകുന്നു. ആരോടും തുറന്നു പറയാനാകാതെ ഉള്ളില്‍ ഇക്കാര്യം അടക്കിവെക്കുന്ന അത്ര പെണ്‍കുട്ടികള്‍ ഇന്നും ഉണ്ടാകും.

ഇതു തന്നെയാണ് നോട്ടിങാം സ്വദേശി ലെയ്ല ബെല്‍ എന്ന 27 കാരിയുടെ അനുഭവവും. എന്നാല്‍ ഒടുവില്‍ നീണ്ട 20 വര്‍ഷത്തെ പീഡനങ്ങള്‍ക്ക് ശേഷമാണ് അവള്‍ക്ക് സ്വന്തം അച്ഛന്റെ യഥാര്‍ത്ഥ മുഖം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാനായത്. അതും 7 വയസുള്ളപ്പോള്‍ മുതല്‍ അനുഭവിക്കുന്ന ക്രൂരത.

സിക് റേയ്മണ്ട് പ്രസ്‌കോട്ട് എന്ന അമ്പത്തിനാലുകാരനാണ് ക്രൂരനായ ആ അച്ഛന്‍. അഞ്ചു മക്കളില്‍ അച്ഛന് ഏറ്റവും പ്രിയപ്പെട്ടത് തന്നെയാണെന്നായിരുന്നു ലെയ്ലയുടെ വിശ്വാസം. അവളുടെ സഹോദരങ്ങളും ഇതു തന്നെയായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ പക്വതയെത്തും മുമ്പെ തന്റെ ശരീരമായിരുന്നു അച്ഛനു പ്രിയപ്പെട്ടതെന്ന് മനസിലാക്കാന്‍ അവള്‍ വൈകിപ്പോയിരുന്നു. ലെയ്ലയ്ക്ക് ഏഴു വയസുള്ളപ്പോഴാണ് പ്രസ്‌കോട്ട് ആദ്യമായി അവളെ ലൈംഗികമായി ഉപദ്രവിക്കുന്നത്. എല്ലാവരും വീട്ടില്‍ നിന്നു പോയിക്കഴിയുമ്പോഴായിരുന്നു ഇത്.

അന്ന് എന്താണു സംഭവിക്കുന്നതെന്ന് തനിക്കു വ്യക്തമായി അറിഞ്ഞിരുന്നില്ലെങ്കിലും അച്ഛന്‍ ചെയ്യുന്നത് ചീത്തകാര്യമാണെന്ന് തോന്നിയിരുന്നുവെന്ന് ലെയ്ല പറയുന്നു. പിന്നീടു പലതവണ ഇതാവര്‍ത്തിച്ചു. താന്‍ അച്ഛന്റെ പ്രിയപ്പെട്ട മകളാണെന്നും ഇക്കാര്യം നമുക്കിടയിലെ രഹസ്യമാണെന്നും പറഞ്ഞു പഠിപ്പിക്കുകയായിരുന്നു അയാള്‍.

ഇതിനിടെ പതിനാലാം വയസു മുതല്‍ ലെയ്ല മദ്യപിച്ചു തുടങ്ങിയിരുന്നു, അതു കുട്ടിക്കാലം തൊട്ടേ ശീലമാക്കിയതും പ്രസ്‌കോട്ട് തന്നെയായിരുന്നു. അച്ഛന്‍ മദ്യം തന്നിരുന്നതും തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണെന്നാണ് കരുതിയിരുന്നത്.

പതിനാറാം വയസ്സെത്തിയപ്പോഴേക്കും സംഭവിക്കുന്നതെല്ലാം തുറന്നു പറയമണമെന്ന് ലെയ്ലയ്ക്ക് തോന്നിത്തുടങ്ങി. എന്നാല്‍ വീട്ടുകാര്‍ തന്നെ അവള്‍ക്കെതിരാവുകയായിരുന്നു. അമ്മ തന്നെ വിശ്വസിച്ചിരുന്നുവെങ്കിലും അത്രയും നാള്‍ അതറിഞ്ഞില്ലല്ലോ എന്ന ഷോക്കിലാകണം ഒന്നും പ്രതികരിച്ചില്ല. ആ സാഹചര്യത്തിലാണ് പൊലീസിനെ സമീപിക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ അന്ന് അച്ഛന്‍ അതെല്ലാം നിഷേധിക്കുകയും അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ നിന്നും തനിക്കു ഭീഷണി ഉണ്ടാവുകയും ചെയ്തു. താന്‍ ശ്രദ്ധ കിട്ടാന്‍ വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം എന്നാണ് അവര്‍ പറഞ്ഞത്. നിവൃത്തിയില്ലാതെ കേസില്‍ നിന്നും അന്നു പിന്‍വാങ്ങേണ്ടി വന്നു ലെയ്‌ലയ്ക്ക്.

അവിടെ നിന്ന് ഒമ്പതു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും അച്ഛന്‍ പീഡിപ്പിച്ചു. എല്ലാവരും ഉറങ്ങിക്കഴിയുമ്പോള്‍ താന്‍ പീഡനങ്ങള്‍ക്കിരയായി. 27-ാം വയസിലാണ് അവസാനമായി ഉപദ്രവിച്ചത്. മദ്യപിച്ച് ആസക്തനായിരുന്ന അച്ഛനെ ബെഡ്‌റൂമിലേക്കു കൊണ്ടുപോവുകയായിരുന്നു ലെയ്‌ലയും സുഹൃത്തും. അന്ന് തന്നോടു കുറച്ചു സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അടുത്തേക്കു വിളിച്ചു, ഉദ്ദേശം മറ്റു പലതുമായിരുന്നു.

അപ്പോള്‍ തന്നെ മുറിയില്‍ നിന്നും ഇറങ്ങിയോടിയ അവള്‍ സുഹൃത്തിനു മുന്നില്‍ വച്ച് പൊട്ടിക്കരഞ്ഞു. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞ പോംവഴിയാണ് വഴിത്തിരിവായത്. അച്ഛനരികിലേക്കു ചെന്ന് നല്ലരീതിയില്‍ സംസാരിച്ച് അദ്ദേഹം പറയുന്നതൊക്കെ റെക്കോര്‍ഡ് ചെയ്യാനാണ് അവള്‍ പറഞ്ഞത്.

അവിടെവച്ച് അച്ഛന്‍ ചെയ്യുന്നത് തെറ്റാണെന്നും അതറിയില്ലേയെന്നും ചോദിച്ചു. എന്നാല്‍ ഇതാരും അറിയില്ലെന്നും നമുക്കു രഹസ്യമായി സൂക്ഷിക്കാമെന്നുമായിരുന്നു മറുപടി. തനിക്കു മറ്റാരുമായും ലൈംഗികമായി ബന്ധപ്പെടാന്‍ ഇഷ്ടമില്ലെന്നും ലെയ്ലയ്‌ക്കൊപ്പം മാത്രമേ പറ്റൂ എന്നും പറഞ്ഞു. ലെയ്ല മകള്‍ ആയിരുന്നില്ലെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണെന്നും എന്നാല്‍ തനിക്കൊരിക്കലും ലെയ്ലയെ മകളായി മാത്രം കാണാന്‍ കഴിയില്ലെന്നും പ്രസ്‌കോട്ട് പറഞ്ഞു.

2013 ലാണ് അവള്‍ റെക്കോര്‍ഡ് ചെയ്ത ഫൂട്ടേജ് പൊലീസിനെ ഏല്‍പ്പിക്കുന്നത്. അങ്ങനെ കഴിഞ്ഞ വര്‍ഷം മേയിലാണ് പ്രസ്‌കോട്ട് വിചാരണകള്‍ക്കൊടുവില്‍ അറസ്റ്റിലാകുന്നത്. പന്ത്രണ്ടു വര്‍ഷത്തെ തടവാണ് പ്രസ്‌കോട്ടിന് ലഭിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News